new-release➤കൊച്ചി

“അമാനുഷികം” ഇന്നു മുതൽ.

എ എസ് ദിനേശ്
Published Sep 25, 2026|

SHARE THIS PAGE!
ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി  “അമാനുഷികം” എന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ഇന്നു മുതൽ തിയേറ്ററുകളിലെത്തുന്നു.

നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ‘'ക്രോണിക്ക് ബാച്ചിലർ’' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ യുവ നടൻ ജോമോൻ ജോഷി നായകനാകുന്നു.

 പ്രവീൺ ചാലക്കുടി, രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ,പുതുമുഖം ആൻ മേരി റോയ്,പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ, ബിനു കോടന്നൂർ, പുണ്യ ശാന്തിഭൂഷൻ, ശ്രീജ ശാന്തിഭൂഷൻ, സിജോ കോടന്നൂർ, നവീൻ, സജിത സതീഷ്, ശുഭ സുനിൽകുമാർ, കൃഷ്ണകുമാർ കൊന്നയിൽ, ബിനിത, വിദ്യ, സിജ, കല്ല്യാണി കുട്ടി, ജോതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

നമോ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സുധീഷ് പെരുമ്പള്ളി എഴുതുന്നു. ലൈൻ പ്രൊഡ്യൂസർ- ശാന്തി ഭൂഷൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സതീഷ് പാപ്പനംകോട്,
ഛായാഗ്രഹണം - ബിൻസീർ,
സംഗീതം - റെജൻ രഘു,
ഗാനരചന - അഖിൽ പൊന്നപ്പൻ,
എഡിറ്റർ - ആശിഷ് ശിവൻ,
ബിജിഎം - ഷാനു സജിൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ - സന്ദീപ് പട്ടാമ്പി,
അസോസിയേറ്റ് ഡയറക്ടർ - നന്ദു ജി നായർ,
അസിസ്റ്റൻ്റ് ഡയറക്ടർ - അച്ചു രാജഗോപാൽ,
മേക്കപ്പ് - കൃഷ്ണൻ പെരുമ്പാവൂർ,
കല - ജയൻ നെല്ലങ്കര,
വസ്ത്രാലങ്കാരം - സഞ്ജയ് മാവേലി,
പ്രൊഡക്ഷൻ കൺട്രോളർ - മനോജ് മഹാദേവ്,
പ്രൊഡക്ഷൻ മാനേജർ - പ്രവീൺ ചാലക്കുടി,
സ്റ്റിൽസ് - സോണി മാത്യു
ഡിസൈനിംഗ് - ബൈജു ബാലകൃഷ്ണൻ.
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All