new-releaseകൊച്ചി

ലോ ആന്റ് ഓർഡർ (LAW AND ORDER) സെപ്റ്റംബർ 18-ന്.

എ എസ് ദിനേശ്
Published Sep 17, 2026|

SHARE THIS PAGE!
'തുടരും' ഫെയിം പ്രകാശ്  വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ (LAW AND ORDER) സെപ്റ്റംബർ പതിനെട്ടിന്  പ്രദർശനത്തിനെത്തുന്നു.

പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ജോണറിൽ അവതരിപ്പിക്കുന്ന ഒരു റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രമായ 'ലോ ആന്റ് ഓർഡറി'ൽ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖൻ വീണ്ടും കാമിയോ കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുണ്ട്.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ്ആന്റണി,
ബോബി കുര്യൻ, വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു,ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ്  രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ  ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം 
പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. കഥ തിരക്കഥ സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം - ബിജിബാൽ,
എഡിറ്റർ - മനോജ് കണ്ണോത്ത്,
ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്ങ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അതുൽ പ്രേം, സൈനുദ്ദീൻ,
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ,
പ്രൊഡക്ഷൻ ഡിസൈൻ - സാബുറാം,
വസ്ത്രാലങ്കാരം - സമീറ സനീഷ്,
മേക്കപ്പ് - റോഷൻ എൻ ജി,
സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി,
പോസ്റ്റർ ഡിസൈൻ - ആന്റണി സ്റ്റീഫൻ,
അസ്സോസിയേറ്റ് ഡയറക്ടർ - ബോസ് വി,
കാസ്റ്റിങ്ങ് ഡയറക്ടർ - ശാലിനി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്,
ശബ്ദമിശ്രണം - വിഷ്ണു സുജാതൻ,
സൗണ്ട് ഡിസൈനർ - കിഷൻ സപ്താ,
നൃത്ത സംവിധാനം - ഷെരീഫ്,അർച്ചന,
സംഘട്ടനം - കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി സി സ്റ്റണ്ട്സ്.

സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ് ഐ  മാരുടേയും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറുടെയും സംഘർഷഭരിതമായ ഔദ്യോഗിക ജീവിതത്തിലെ സംഭവബഹുലമായ മുഹൂർത്തങ്ങളുടെ മാസ് എൻ്റെർടൈനർ  ചിത്രമാണ് "ലോ ആന്റ് ഓർഡർ".
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All