newsതിരുവനന്തപുരം

തിക്കുറിശ്ശി ഫൗണ്ടേഷന്റെ തിക്കുറിശ്ശിയിലേയ്‌ക്ക് ഒരു സർഗ്ഗസഞ്ചാര യാത്ര ഒക്ടോബർ 6 ന്

റഹിം പനവൂർ (PH : 9946584007)
Published Oct 04, 2024|

SHARE THIS PAGE!
തിരുവനന്തപുരം : മലയാളത്തിന്റെ മഹാനടൻ  തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി 
തിക്കുറിശ്ശി ഫൗണ്ടേഷൻ തിക്കുറിശ്ശിയിലേയ്‌ക്ക്  ഒരു സർഗ്ഗസഞ്ചാര യാത്ര എന്ന പഠനയാത്ര സംഘടിപ്പിക്കും. തമിഴ്നാട് തിക്കുറിശ്ശി ഗ്രാമത്തിലേയ്ക്കുള്ള യാത്ര ഒക്ടോബർ 6 ഞായറാഴ്ച  രാവിലെ 9 മണിക്ക് തമ്പാനൂർ  അരിസ്റ്റോ ജംഗ്ഷനിൽ നിന്നും ആരംഭിക്കും.
പന്ന്യൻ രവീന്ദ്രൻ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. തിക്കുറിശ്ശിയുടെ ജന്മ ഭവനം സന്ദർശിച്ച ശേഷം തിക്കുറിശ്ശിയുടെ സാഹിത്യ രചനകൾക്ക് പ്രചോദിതമായ താമ്രപർണി നദിയിൽ ഫൗണ്ടേഷൻ അംഗങ്ങൾ പുഷ്പാർച്ചന നടത്തും. ഉച്ചയൂണിനു  ശേഷം കുഴിത്തുറ മലയാള സമാജം  ഓഡിറ്റോറിയത്തിൽ തിക്കുറിശ്ശിയുടെ ഛായാചിത്രത്തിനു  മുന്നിൽ യാത്രയെ അനുഗമിച്ചെത്തുന്ന  51 പേർ മലയാള അക്ഷരങ്ങൾ ചൊല്ലി പുഷ്പാർച്ചന നടത്തും.
ഫൗണ്ടേഷൻ അംഗങ്ങൾ തുടർന്ന് തിക്കുറിശ്ശി അനുസ്മരണ കവിതകൾ ചൊല്ലും. ഫൗണ്ടേഷൻ1997 ൽ നിർമ്മിച്ച മലയാള സിനിമയിലെ കാരണവർ എന്ന ഡോക്യുമെന്ററി ചിത്രം  മലയാളം സമാജം ഹാളിൽ പ്രദർശിപ്പിക്കും.
 ഗവൺമെന്റ് മുൻ സ്പെഷ്യൽ  സെക്രട്ടറി കെ.സുദർശനൻ, കവി കരിക്കകം ശ്രീകുമാർ
തുടങ്ങിയവർ തിക്കുറിശ്ശിയുടെ ജീവിതത്തെ അടയാളപ്പെടുത്തി പഠന ക്ലാസ് നടത്തും.
പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച ശേഷം വൈകുന്നേരം 5 മണിയോടുകൂടി  തിരുവനന്തപുരത്തേക്ക് മടങ്ങുമെന്ന്‌ ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ അറിയിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All