trailer-teaserതിരുവനന്തപുരം

മലയാളത്തിന്റെ മറ്റൊരു ദൃശ്യവിസ്മയം.'ARM' ഒഫീഷ്യൽ ടീസർ പുറത്ത്

Webdesk
Published Aug 26, 2024|

SHARE THIS PAGE!
ഓണം റീലിസിനായി തീയേറ്ററുകളിൽ എത്തുന്ന ടോവിനോ തോമസ് നായകനായ പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ട്രെയിലർ പുറത്ത്.മലയാള സിനിമയ്ക്ക് മറ്റൊരു ദൃശ്യവിസ്മയം സമ്മാനിക്കുന്ന ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി പ്രദർശനത്തിനെത്തും.ചിത്രത്തിൽ ടോവിനോ ട്രിപ്പിൾ റോളിലാണ് പ്രത്യക്ഷപ്പെടുക.

ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും,മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയത് ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് പേരുകേട്ട ഹോംബാലെ ഫിലിംസ് ആണ്. താരത്തിന്റെ കരിയറിലെ വലിയ മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് അജയന്‍റെ രണ്ടാം മോഷണം. ഒപ്പം ട്രിപ്പിള്‍ റോളില്‍ കസറാന്‍ എത്തുന്ന ടോവിനോയില്‍ പ്രതീക്ഷയും വാനോളം ആണ്.

Related Stories

Latest Update

Top News

News Videos See All