reviews

ആനന്ദപുരം ഡയറീസിന് മികച്ച അഭിപ്രായം

webdesk
Published Mar 03, 2024|

SHARE THIS PAGE!
ആനന്ദപുരം ഡയറീസിന് മികച്ച അഭിപ്രായം
ഇതിലും മികച്ച രീതിയിൽ സമൂഹത്തിൽ നില നിൽക്കുന്ന പോക്സോ പോലുള്ള നീയമങ്ങളെ ദുരുപയോഗം ചെയ്യുന്ന അവസ്ഥയെ ചിത്രീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് കമാൽ പാഷ സിനിമ കണ്ട ശേഷം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ നില നിൽക്കുന്ന മയക്കുമരുന്ന്, യുവജനങ്ങളും കൗമാരക്കാരും അകപ്പെട്ടു പോകുന്ന ചതിക്കുഴികൾ തുടങ്ങിയ സാമൂഹിക വിപത്തുകളെ വളരെ മനോഹരമായി ചർച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസ് കുടുംബ പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സാമൂഹിക വിഷയങ്ങൾ ഇത്രയും യാഥാർത്ഥമായി ചിത്രീകരിച്ചിട്ടുള്ള സിനിമകൾ സമീപകാലത്തൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല. എല്ലാ മാതാപിതാക്കളും കുട്ടികളും യുവ ജനതയും കണ്ടിരിക്കേണ്ട സിനിമയാണ് എന്നാണ് പ്രേക്ഷക അഭിപ്രായം.
 കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി കൊണ്ടുവന്ന നീയമമാണ് പോക്സോ ആക്ട്. എന്നാൽ ചിലർ മുതിർന്നവർ തമ്മിലുള്ള വിരോധം തീർക്കാൻ കുഞ്ഞുങ്ങളെ കരുവാക്കി എതിരാളികൾക്കെതിരെ പോക്സോ കേസുകൾ ഫയൽ ചെയ്യുന്നു. അത്തരത്തിൽ പോക്സോ കേസുകളിൽ പെടുന്ന നിരപരാധികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും ജയിലിൽ നീണ്ട ശിക്ഷ അനുഭവിച്ച് കഴിയുന്നവരും ഉണ്ട്. കുറ്റക്കാർക്ക് കഠിന ശിക്ഷയാണ് പോക്സോ നീയമം അനുശാസിക്കുന്നത്. പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് മൂലം അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുവെന്നത് അടുത്ത കാലത്ത് സമൂഹം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.
അത് ആനന്ദപുരം ഡയറീസിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
നീൽ പ്രൊഡക്ഷന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിച്ചിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജയ ജോസ് രാജാണ്. ഇപ്പോൾ ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു വരുന്നു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All