newsകൊച്ചി

ശിവകാർത്തികേയൻ - എ.ആർ .മുരുഗദോസ് ചിത്രത്തിൽ ബിജു മേനോൻ

ശബരി
Published Aug 12, 2024|

SHARE THIS PAGE!
പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൽ മലയാള താരം ബിജു മേനോനും. അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായ വിവരം ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി പുറത്ത് വിട്ടു. ബിജു മേനോൻ ഉൾപ്പെടുന്ന ഒരു ചിത്രീകരണ വീഡിയോയും ഇതിനൊപ്പം അവർ റിലീസ് ചെയ്തിട്ടുണ്ട്. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.

'എസ്കെ x എആർഎം' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുപ്പാക്കിക്ക് ശേഷം, എ.ആർ മുരുഗദോസിനൊപ്പം വിദ്യുത് ജംവാൽ തമിഴിൽ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. രുക്മിണി വസന്ത്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ഇളമൺ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, കലാസംവിധാനം- അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം- മാസ്റ്റർ ദിലീപ് സുബ്ബരായൻ.  പിആർഒ- ശബരി.

Related Stories

Latest Update

Top News

News Videos See All