newsതിരുവനന്തപുരം

ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉദ്ഘാടനം ചെയ്തു.

Webdesk
Published Jul 26, 2024|

SHARE THIS PAGE!
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ചിരിക്കുന്ന 16ാമത് ഡോക്യു- ഷോർട് ഫിലിം ഫെസ്റ്റിവൽ  ഡെലിഗേറ്റ് കിറ്റ് വിതരണം  കൈരളി തിയേറ്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ആദ്യ പാസ് യുവനടി അനഘ മായാരവി ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് , ജനറൽ കൗൺസിൽ അംഗം നടൻ ജോബി തുടങ്ങിയവർ പങ്കെടുത്തു.

 ജിയോബേബി സംവിധാനം ചെയ്ത 'കാതല്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ. 
 
 രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകള്‍ ഡെലിഗേറ്റ് സെല്ലില്‍നിന്നും വിതരണം ചെയ്തു തുടങ്ങി.

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 335 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Related Stories

Latest Update

Top News

News Videos See All