local-news➤തിരുവനന്തപുരം

ദി ആർട്ട്‌ ബുക്ക് പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു.

Webdesk (tvm)
Published Nov 03, 2026|

SHARE THIS PAGE!
ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹന ക്യുറേറ്റർ ആയ  ആർട്ടിസ്റ്റുകളുടെ സംഘടന പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെയും വിദേശത്തിലേയും 80 ആർട്ടിസ്റ്റുകളുടെ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ പുസ്തക പ്രകാശനം എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഹൈബി ഈഡൻ എം.പി  നിർവഹിക്കുന്നു. ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം. കെ ഷിബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ഉദയകുമാർ പുസ്തകം ഏറ്റു വാങ്ങും. സീനിയർ കലാകാരന്മാരായ കലാധരൻ, ആനന്ദ് ചാന്നാർ,എസ് ഗോപകുമാർ,കലാദേവി, ജോൺ ജോസഫ്, എൻഡോ മറിനോ ഇറ്റലി, പ്രേം നസീർ  സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ,ഡോ. ബി. ലൂയിസ്, രഹന സലിൽ, സി. ബി. കമലേഷ്, അനു വിട്ടൽ, നുവാൻ തണുവാര ശ്രീലങ്ക,ഡോ. സജിമോൻ പാറയിൽ, എന്നിവർ പങ്കെടുക്കും. ചിത്ര പ്രദർശനവും വില്പനയും നടക്കും.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All