new-release➤കൊച്ചി

"പാതിരാ കുറുക്കൻ" ഡിസംബർ 11ന് തിയേറ്ററുകളിലെത്തുന്നു.

എ.എസ്. ദിനേശ്, മനു ശിവൻ
Published Nov 15, 2026|

SHARE THIS PAGE!
മലയാള സിനിമയിലെ ഹാസ്യത്തിന്റെ സുവർണ്ണകാലത്തെ ഓർമ്മിപ്പിക്കുന്ന താരസംഗമവുമായി 'പാതിരാ കുറുക്കൻ' ഡിസംബർ 11ന് തിയേറ്ററുകളിലെത്തുന്നു. പ്രേക്ഷകരെ ഏറേ പൊട്ടിച്ചിരിപ്പിച്ച ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നീ പ്രിയതാരങ്ങൾ പതിനാറ് വർഷങ്ങൾക്കുശേഷം വീണ്ടും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന "പാതിരാ കുറുക്കൻ" നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്നു. കുടുംബപ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ നർമ്മവും രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത–അശ്വിജ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ആദ്യമായി ഒരുമിച്ച് ഒരു ഗാനം ആലപിക്കുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.

സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ ചേർന്ന്  തിരക്കഥ സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം: സെൽവകുമാർ എസ്. സംഗീതം: ഗോപി സുന്ദർ. എഡിറ്റിംഗ്: അതുൽ വിജയ്. പ്രൊഡക്ഷൻ കൺട്രോളർ: മൻസൂർ വെട്ടത്തൂർ. പ്രോജക്ട് ഡിസൈനർ: ഷിംന ബി. കലാസംവിധാനം: ത്യാഗു തവനൂർ. മേക്കപ്പ്: രാജേഷ് നെന്മാറ. വസ്ത്രാലങ്കാരം: സുകേഷ് താനൂർ.
പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All