posterതിരുവനന്തപുരം

ധ്യാൻ നായകനാകുന്ന ത്രീഡി ചിത്രം11:11 ഫസ്റ്റ്ലുക്ക് പോസ്റ്റർ ലോഞ്ച്.......

അജയ് തുണ്ടത്തിൽ
Published Jul 12, 2024|

SHARE THIS PAGE!
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ൻ്റെ ആദ്യപോസ്റ്റർ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി എസ് വിജയൻ ജൂലായ് 11-ാം തീയതി പകൽ11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ വെച്ച്  ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഒപ്പം അതേ മുഹൂർത്തത്തിൽ തന്നെ 1111 സിനിമാക്കാരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയും പോസ്റ്റർ ലോഞ്ച് ചെയ്യപ്പെട്ടു. ലോകസിനിമയിൽ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്.


"ദി സ്പിരിച്ച്വൽ ഗൈഡൻസ് " എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമർ, ഫാൻ്റസി, മിസ്റ്ററി ജോണറിലാണ് അവതരിപ്പിക്കുന്നത്.

ധ്യാനിനു പുറമെ ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സാജു നവോദയ, നോബി, സുധീർ പറവൂർ, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, ദിനേശ് പണിക്കർ, ശരത്, കൊല്ലം ഷാ, സന്തോഷ് കുറുപ്പ്, രാജ്കുമാർ, സജി എസ് മംഗലത്ത്,  മറീന മൈക്കിൾ, ധന്യ മേരി വർഗ്ഗീസ്, അഞ്ജന അപ്പുക്കുട്ടൻ, രശ്മി അനിൽ അഭിനയിക്കുന്നു.


ബാനർ - വൺ ലെവൻ സ്റ്റുഡിയോസ്, കഥ, സംവിധാനം- മഹേഷ് കേശവ്, സജി എസ് മംഗലത്ത്, ഛായാഗ്രഹണം - പ്രിജിത്ത് എസ്ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, എഡിറ്റിംഗ് - സോബിൻ കെ സോമൻ, ത്രീഡി സ്റ്റീരിയോഗ്രാഫി -ജീമോൻ കെ പൈലി, ജയപ്രകാശ് സി ഓ, പ്രൊഡക്ഷൻ കൺട്രോളർ -നിജിൽ ദിവാകർ, സംഗീതം - അനന്തു, പി ആർ ഓ - അജയ് തുണ്ടത്തിൽ

Related Stories

Latest Update

Top News

News Videos See All