songsകൊച്ചി

സംവിധായകൻ സിൻ്റോ സണ്ണി മ്യൂസിക്ക് ആൽബത്തിലെ നായകൻ.

വാഴൂർ ജോസ്
Published Feb 15, 2025|

SHARE THIS PAGE!
പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെസംവിധായകൻ സിൻ്റോ സണ്ണി അഭിനയ രംഗത്ത്. ഇപ്പോൾ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രം സംവിധാനം ചെയ്തു വരികയുമാണ്.
ഈ അവസരത്തിലാണ് സിൻ്റോ സണ്ണി ഒരു മ്യൂസിക്ക് ആൽബത്തിൽ നായകനായി അഭിനയിക്കുന്നത്.


നവാഗതനായ ബിനു മാധവ് ആണ് ഈ മ്യൂസിക്ക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഈ മ്യൂസിക്ക് ആൽബം പ്രണയത്തിൻ്റെ ദിനമായി കണക്കാക്കുന്ന വാലൻ്റൈയിൻസ് ഡേയായ ഫെബ്രുവരി പതിനാല് വെള്ളിയാഴ്ച്ച പുറത്തുവിട്ടിരിക്കുന്നു. ശശിയും ശകുന്തളയും എന്ന ചിത്രത്തിലെ നായികയായ നെഹയാണ് ഈ ആൽബത്തിലെ നായിക. പ്രണയിക്കുന്നവർക്കും, പ്രണയിച്ചിട്ടുള്ള വർക്കും,  ഇനിപ്രണയിക്കുന്ന വർക്കും ഏറെ കൗതുകമായിട്ടാണ് ഈ ആൽബം പുറത്തിറങ്ങിയിരിക്കുന്നത്.

സോഷ്യൽ മീഡിയായിൽ വലിയ സ്വീകരണമാണ് ഈ ആൽബത്തിനു ലഭിക്കുന്നത്.

വാഴൂർ ജോസ്.

Related Stories

Latest Update

Top News

News Videos See All