awards➤തിരുവനന്തപുരം

തെക്കൻ സ്റ്റാർ ബാദുഷക്ക് പുരസ്ക്കാരം സമർപ്പിച്ചു

Webdesk (tvm)
Published Feb 28, 2026|

SHARE THIS PAGE!
തിരു: മികച്ച കലാ സാംസ്ക്കാരിക സംഘടന പ്രവർത്തന മികവിനുള്ള അണ്ടൂർക്കോണം റിപ്പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  ഇക്കഴിഞ്ഞ ദിവസം അണ്ടൂർക്കോണം റിപ്പബ്ളിക് ലൈബ്രറി ഹാളിൽ നടന്ന റിപ്പബ്ലിക് സദസിൽ സമർപ്പിച്ചു. 

വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്കും പുരസ്ക്കാരങ്ങൾ നൽകി. ലൈബ്രറി പ്രസിഡണ്ട് വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ റിപ്പബ്ലിക്കിൻ്റെ 77 സംവൽസരങ്ങൾ എന്ന വിഷയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അഡ്വ. എൻ. സായ് കുമാർ അവതരിപ്പിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർച്ചന, ലൈബ്രറി കൗൺസിൽ സെക്രട്ടറി അനിൽകുമാർ, വാർഡ് മെമ്പർ ഷാജി അഹമ്മദ്, എ.കെ.ജി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാബു നവാസ്, പഞ്ചായത്ത് നേതൃസമിതി കൺവീനർ അനിൽകുമാർ,  വയലാർ സാംസ്കാരിക വേദി സെക്രട്ടറി വിനോദ്, നൂറുൽ ഇസ്ലാം ലൈബ്രറി പ്രസിഡണ്ട് ബിജു , സംഘടനാ ഭാരവാഹികളായ വിജയകുമാർ, കൃഷ്ണൻകുട്ടി നായർ, അബ്ദുൾ റഫീഖ് എന്നിവർ പങ്കെടുത്തു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All