newsThiruvanthapuram

ഡോ. അജയപുരം ജ്യോതിഷ്കുമാറിനെ ശിഷ്യർ ആദരിച്ചു

റഹിം പനവൂർ PH : 9946584007
Published Apr 08, 2024|

SHARE THIS PAGE!
തിരുവനന്തപുരം: ഇടുക്കി രാജകുമാരി എൻഎസ്എസ് കോളേജ് പ്രിൻസിപ്പലും തിരുവനന്തപുരം മഹാത്മഗാന്ധി കോളേജ്  മലയാള വിഭാഗം മുൻ മേധാവിയുമായ ഡോ. അജയപുരം ജ്യോതിഷ്കുമാറിനെ ശിഷ്യർ ആദരിച്ചു.


സർവീസിൽനിന്ന് വിരമിക്കുന്നതിനു  മുന്നോടിയായി ജ്യോതിഷ്കുമാറിന്റെ  വിദ്യാർത്ഥികളും  ഗവേഷകരുമാണ് ആദര ചടങ്ങ് സംഘടിപ്പിച്ചത്. പൊന്നാട അണിയിച്ചും ഉപഹാരം നൽകിയുമായിരുന്നു ശിഷ്യർ മാതൃകാ  അധ്യാപകന് ആദരവ് നൽകിയത്. ഡോ. ഡി. വി അനിൽകുമാർ, ഡോ.എം. കെ രാജീവ്, ഡോ.അശ്വതി ആർ. പി നായർ, റഹിം പനവൂർ, ഡോ. കുമാരി ദീപ, ഡോ.കെ. ബീന,
ഡോ.റെമി.ഡി, ഹർഷ സിറിയക്, ചന്ദ്രലേഖ, രേണു വി.ആർ, സ്മിത,
അജിൻദാസ് തുടങ്ങിയവർ  സംസാരിച്ചു.

ഡോ. കായംകുളം യൂനുസും ചടങ്ങിൽ സംബന്ധിച്ചു. സാഹിത്യകാരനും വാഗ്മിയും കലാ, സാംസ്‌കാരിക പ്രവർത്തകനും കൂടിയായ  അജയപുരം ജ്യോതിഷ്‌കുമാർ മേയ് 31 നാണ് സർവീസിൽനിന്നും വിരമിക്കുന്നത്.



റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All