newsതിരുവനന്തപുരം

ചലച്ചിത്ര, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു.

webdesk
Published Apr 26, 2024|

SHARE THIS PAGE!
ചലച്ചിത്ര, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു. നാടകരംഗത്തു നിന്നും സിനിമയിലെത്തിയ മോഹനകൃഷ്ണൻ ജയരാജ്, ലോഹിതദാസ് എന്നിവരുമായി അടുത്ത സൗഹൃദം പങ്കിട്ടിരുന്നു. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി സീരിയലിലും അദ്ദേഹത്തിന് വേഷമുണ്ടായിരുന്നു.

തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്.

ഭാര്യ ശോഭന മുൻ അധ്യാപികയാണ്. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങൾ: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്. സംസ്‌കാര ചടങ്ങുകൾ ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All