newsതിരുവനന്തപുരം

ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെ ആദരിച്ചു

റഹിം പനവൂർ (PH : 9946584007)
Published Sep 06, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കർണ്ണാടക സംഗീത ചരിത്രത്തിൽ എണ്ണൂറോളം മതമൈത്രി സംഗീത സദസ്സ് പൂർത്തിയാക്കിയ മതമൈത്രി സംഗീതജ്ഞനും   ചലച്ചിത്ര  സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെ കാരുണ്യ റൂറൽ കൾച്ചറൽ  ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ ആദരിച്ചു. 
സംഗീത ലോകത്ത് മികച്ച പ്രവർത്തനങ്ങൾ  നടത്തുന്ന വാഴമുട്ടം ചന്ദ്രബാബു കഴിഞ്ഞ 26 വർഷവും എല്ലാ ജനുവരിയിലും ആറ്റുകാൽ ദേവി ക്ഷേത്ര തിരുസന്നിധിയിൽ ശിഷ്യരുമായി ചേർന്ന് സംഗീത സദസ്  നടത്തിവരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി റമദാൻ വ്രത 30 ദിനങ്ങളിലും മുടങ്ങാതെ റമദാൻ സംഗീത ഉപാസനയും  നടത്തി വരുന്നു.മോശ വത്സലം ശാസ്ത്രിയാരുടെ ക്രിസ്ത്യൻ കീർത്തനം ചിട്ടപ്പെടുത്തിവരുന്ന ചന്ദ്രബാബു  നവംബറിൽ മോശ വത്സലം ശാസ്ത്രിയാർ കീർത്തനങ്ങൾ മാത്രം ഉൾപ്പെടുത്തി  ക്രിസ്ത്യൻ ശാസ്ത്രീയ സംഗീത സദസ് തിരുവനന്തപുരത്ത് അവതരിപ്പിക്കും.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All