newsതിരുവനന്തപുരം

എസ് വിപിൻ സംവിധാനം ചെയ്യുന്ന 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ചിത്രീകരണം ആരംഭിച്ചു.

എ എസ് ദിനേശ്
Published Nov 16, 2024|

SHARE THIS PAGE!
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ" എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
"വാഴ" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു.
വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.
എഡിറ്റർ-ജോൺകുട്ടി,
സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,
പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ-അരുൺ മണി, പ്രമോഷൻ കൺസൽട്ടന്റ്-വിപിൻ വി,മാർക്കറ്റിംഗ്-ടെൻ ജി മീഡിയ,പി ആർ ഒ - എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All