newsകൊച്ചി

സൂര്യ - ടി.ജെ. ജ്ഞാനവേൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്

Vasudha PR
Published Jun 30, 2026|

SHARE THIS PAGE!
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ ഒരുക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. ശക്തമായ കഥ പറച്ചിലും ഗംഭീരമായ സിനിമാറ്റിക് വിഷനും വാഗ്ദാനം ചെയ്യുന്ന ഒരു ചിത്രവുമായാണ് ഹോംബാലെ ഫിലിംസ് ബാനറിൽ വിജയ് കിരഗണ്ടൂർ എത്തുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളായ സൂര്യ തന്റെ വൈവിധ്യവും ഗംഭീരമായ പ്രകടനങ്ങളും കൊണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുകയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് അവാർഡുകളും നേടിയിട്ടുള്ള അദ്ദേഹം, ഒരേ സമയം വാണിജ്യ മൂല്യമുള്ള ചിത്രങ്ങളും ആഴമുള്ള നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും ചെയ്ത് സിനിമയോടുള്ള തൻ്റെ പ്രതിബദ്ധത കാണിച്ചു തന്നിട്ടുമുണ്ട്.  ജയ് ഭീമിലൂടെ ശക്തമായ കഥപറച്ചിൽ, വൈകാരിക ആഴം, സാമൂഹിക പ്രസക്തി എന്നിവയാൽ ആഘോഷിക്കപ്പെട്ട ഒരു സിനിമാനുഭവം സമ്മാനിച്ചു കൊണ്ട് ദേശീയ ശ്രദ്ധ നേടിയ സംവിധായകൻ ടി.ജെ. ജ്ഞാനവേലിനൊപ്പം സൂര്യ വീണ്ടും ഒന്നിക്കുകയാണ്.

ശക്തമായ മാനുഷിക വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ആഖ്യാന ശൈലിക്ക് പേരുകേട്ട ടി ജെ ജ്ഞാനവേൽ, സമകാലിക ഇന്ത്യൻ സിനിമയിലെ ഏറ്റവും വ്യത്യസ്തരായ ചലച്ചിത്ര  സംവിധായകരിൽ ഒരാളായി സ്ഥാനം നേടിയെടുത്ത പ്രതിഭയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ പുതിയ ബോക്സ് ഓഫീസ്  നാഴികക്കല്ലുകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഹോംബാലെ ഫിലിംസ്, ഇന്ത്യയിലെ മുൻനിര സിനിമാ നിർമ്മാണ സ്ഥാപനങ്ങളിലൊന്നായി ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. ദീർഘവീക്ഷണമുള്ള കഥാകൃത്തുക്കളെ പിന്തുണയ്ക്കുന്നതിനും ഭാഷകളെയും സംസ്കാരങ്ങളെയും മറികടക്കുന്ന സിനിമ നൽകുന്നതിനും പേരുകേട്ട ഈ നിർമ്മാണ സ്ഥാപനം, പ്രേക്ഷകരിൽ  സ്വാധീനം ചെലുത്തുന്ന കഥകളെ പിന്തുണക്കുന്നതിൽ എന്നും മുന്നിലാണ്.

സിനിമയോട് അഭിനിവേശമുള്ള ആളുകൾ അവരുടെ കാഴ്ചപ്പാടുകൾ പങ്ക് വെച്ച് കൊണ്ട് ഒത്തുചേരുമ്പോഴാണ് ശക്തമായ സിനിമ ജനിക്കുന്നതെന്നാണ് ഹോംബാലെ ഫിലിംസ് എപ്പോഴും വിശ്വസിക്കുന്നതെന്നും,  സൂര്യയുമായും ടി.ജെ. ജ്ഞാനവേലുമായും സഹകരിക്കുന്നത്, സത്യസന്ധവും അർത്ഥവത്തായതും ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ബന്ധപ്പെടുന്നതുമായ കഥ പറയുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് എന്നും ഹോംബാലെ ഫിലിംസ് സ്ഥാപകൻ വിജയ് കിരഗണ്ടൂർ പറയുന്നു.

സായ് അഭയങ്കർ സംഗീതം, എസ്.ആർ. കതിർ ഛായാഗ്രഹണം, കെ. കതിർ പ്രൊഡക്ഷൻ ഡിസൈൻ, ഫിലോമിൻ രാജ് എഡിറ്റിംഗ് എന്നിവ നിർവഹിക്കുന്ന ഈ പ്രോജക്ട് ഒരു മികച്ച സാങ്കേതിക സംഘത്തെ ആണ് അവതരിപ്പിക്കാൻ പോകുന്നത്. ഈ വമ്പൻ സഹകരണം, ഒരു പ്രഗത്ഭനായ നടനെയും ദീർഘവീക്ഷണമുള്ള ഒരു സംവിധായകനെയും സിനിമാറ്റിക് മികവിന് പേരുകേട്ട ഒരു പ്രൊഡക്ഷൻ ഹൗസിനെയും ഒരുമിച്ച് കൊണ്ടുവരുന്നു. ലോകമെമ്പാടുമുള്ള വ്യത്യസ്ത തലമുറകളിലെ പ്രേക്ഷകരെ ആകർഷിക്കുന്ന, ആഴമുള്ളതും അർത്ഥമുള്ളതുമായ ഒരു ചിത്രം നിർമ്മിക്കാനാണ് ഇതിലൂടെ ഈ വമ്പൻ ടീം ലക്ഷ്യമിടുന്നത്. പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All