news➤കൊച്ചി

"അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്", പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

പ്രതീഷ് ശേഖർ
Published Oct 16, 2026|

SHARE THIS PAGE!
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരണാസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളികളുടെ അഭിമാനമായ പൃഥ്വിരാജ് സുകുമാരനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുംഭ എന്നാണ് അദ്ദേഹം വാരണാസിയിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിത്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കു വച്ച് ലോക സിനിമയിൽ ഇന്ത്യയുടെ അഭിമാന സംവിധായകൻ എസ് എസ് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമാണ് "വാരണാസി ടീമിന്റെ സ്വന്തം “കുംഭ”, പ്രിത്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം! ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ".


ലോക സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാരണാസിയിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ ‘കുംഭ’യെക്കുറിച്ചുള്ള ഈ വാക്കുകൾ ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും ശ്രദ്ധ നേടുകയാണ്.എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരണാസി’ 2027 ഏപ്രിൽ 7ന് തിയേറ്ററുകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.പി ആർ ഓ, മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All