local-newsആലപ്പുഴ

അനധികൃത സിലിക്കാമണൽ ഖനനം: യുവ വ്യവസായിയുടെ ഒറ്റയാൾ സമരം.

പി.ആർ. സുമേരൻ.
Published Jul 12, 2025|

SHARE THIS PAGE!
ആലപ്പുഴ: ആലപ്പുഴയുടെ പ്രധാന ധാതുസമ്പത്തായസിലിക്കാമണൽ കടത്തിനെതിരെനിരന്തരം പ്രതികരിക്കുന്ന യുവവ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ ഒ.സി. വക്കച്ചന്റെ വേറിട്ട പ്രതിഷേധ സമരങ്ങൾ ശ്രദേയമാവുന്നു. മണൽ മാഫിയാക്കൾക്ക് എതിരെ കടുത്ത ജനാധിപത്യ സമരമാണ് അദ്ദേഹം നടത്തി വരുന്നത്. കഴിഞ്ഞ ദിവസം മണൽ കടത്തിന് എതിരെ ജില്ലാ കളക്ടർക്ക് പരാതി ഒ.സി. വക്കച്ചൻ നല്കിയിരുന്നു. ഇതിനെ തുടർന്ന് വക്കച്ചന്റെ സിമന്റ് നിറഞ്ഞ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ഒരു ലോറി സിമന്റ് നശിപ്പിച്ചു. ഇതിന് എതിരെ ഒ.സി. വക്കച്ചൻ ഉപവാസ സമരം നടത്തി. പള്ളിപ്പുറം ഒറ്റപ്പുന്ന ജംഗ്ഷനിലായിരുന്നു സമരം. നടന്നത്. സമരത്തിൽ രാവിലെ മുതൽ സമൂഹത്തിന്റെ വിവിധ രംഗത്തെ നിരവധി പേർ സമരപ്പന്തൽ സന്ദർശിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ ഒ.സി. വക്കച്ചന് നാരാങ്ങാനീര് നല്കി സമരം അവസാനിച്ചു. മണൽകടത്തിന് എതിരെ നിയമ നടപടികളും , ബഹുജന പ്രസ്ഥാനങ്ങളെ അണിനിരത്തി വ്യാപക ജനകീയ പ്രക്ഷോപങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഒ.സി. വക്കച്ചൻ പറഞ്ഞു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന നേതാവ് ഫ്രാൻസിസ് കളത്തുങ്കൽ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. സാമൂഹിക - രാഷ്ട്രീയ പ്രവർത്തകരായ എൻ കെ ശശികുമാർ, ടോണി സെബാസ്റ്റ്യൻ, ഡി രമേശൻ, വി കെ കുഞ്ഞുമോൻ , എന്നിവർ പ്രസംഗിച്ചു.


News issued by 
OC VAKKACHAN 
9995808417
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All