newsകൊച്ചി

വരാഹത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 12, 2024|

SHARE THIS PAGE!
സനൽ.വി. ദേവൻ സംവിധാനം ചെയ്ത്സു രേഷ് ഗോപി നായകനായി അഭിനയിക്കുന്നവരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി.
ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ്വെ ഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. നവ്യാനായർ ,മാമാങ്കം എന്ന സിനിമയിലൂടെ  നായികയായ പ്രാച്ചിയും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. 
ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിക്കുന്നത്. മുഴുനീള ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു കഥ - ജിത്തു.കെ.ജയൻ - മനു.സി. കുമാർ. തിരക്കഥ - മനു.സി. കുമാർ. സംഗീതം -രാഹുൽ രാജ്ഛാ യാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി . എഡിറ്റിംഗ്‌ - മൺസൂർ മുത്തുട്ടി. കലാസംവിധാനം - സുനിൽ.കെ.ജോർജ്. മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യം -ഡിസൈൻ - നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. അസ്സോസ്സിയേറ്റ് ഡയറക്ടർ പ്രേം പുതുപ്പള്ളി. ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ് - ലൈൻ പ്രൊഡ്യൂസർ - മനോജ് ശ്രീകാന്ത എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് - രാജാ സിംഗ്, കൃഷ്ണകുമാർ. പ്രൊഡക്ഷൻ എക്സികുട്ടീവ് - അഭിലാഷ് പൈങ്ങോട്പ്രൊ ഡക്ഷൻ കൺട്രോളേഴ്സ് - പൗലോസ് കുറുമാറ്റം, ബിനു മുരളി. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് . സഞ്ജയ് പടിയൂർ എന്റെർടൈൻമെന്റിന്റെ ബാനറിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും, പാലക്കാട്ടുമായി പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ -- നവീൻ മുരളി.

Related Stories

Latest Update

Top News

News Videos See All