newsകൊച്ചി

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര - ചിത്രീകരണം ആരംഭിച്ചു.

വാഴൂർ ജോസ്
Published Nov 12, 2024|

SHARE THIS PAGE!
ബെൻഹർഫിലിംസിൻ്റെ ബാനറിൽ ബിജു ആൻ്റെണി നിർമ്മിച്ച് സിൻ്റേ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

നഗരജീവിതത്തിൻ്റെ തിരക്കിൽ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട്പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായി പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നൊരാൾ കടന്നു വരുന്നു.
ഇട്ടിക്കോര പിന്നീട്അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അയാൾ അവരിലൊരാളായി മാറി. പിന്നീട് ഈ നാട്ടിലുണ്ടാകുന്നഅത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞനർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
മനുഷ്യൻ്റെ മനസ്സിൽ നൻമയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്.


ഇട്ടിക്കോരയെന്ന കേന്ദ്ര കഥപാത്രത്തെ കെ.യു.മനോജ് അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിലൂടെ കെ.യു.മനോജ് മെയിൻ സ്ടീംസിനിമയുടെ മുൻനിരയിലേക്കു കടന്നു വരികയാണ്.
ഹന്നാ റെജി കോശിയാണു നായിക രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ജാഫർ ഇടുക്കി ജയിംസ് എല്യ,, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ബിജു ആൻ്റെണി യുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും,
സംഗീതം - ശങ്കർ ശർമ്മ
ഛായാഗ്രഹണം - റോജോ തോമസ്.
എഡിറ്റിംഗ് - അരുൺ. ആർ.എസ്.
കലാസംവിധാനം സൂരജ് കുറവിലങ്ങാട്.
മേക്കപ്പ് -കിരൺ രാജ്
കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷാബിൽ അസീസ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ - സച്ചി ഉണ്ണികൃഷ്ണൻ
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - മജുരാമൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രശാന്ത് കോടനാട്.
പ്രൊഡക്ഷൻ - 
കൺട്രോളർ സഫി ആയൂർ
 ഈ ചിത്രത്തിൻ്റെ ചിത്രീകരണംതൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു
വാഴൂർ ജോസ്, ഫോട്ടോ - അജിഷ് .
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All