newsതിരുവനന്തപുരം

ജയചന്ദ്രഗീതങ്ങൾ 20 ന് ഭാരത് ഭവൻ മണ്ണരങ്ങിൽ.

റഹിം പനവൂർ
Published Jan 17, 2025|

SHARE THIS PAGE!
തിരുവനന്തപുരം: ഭാവഗായകൻ 
പി. ജയചന്ദ്രന് പ്രണാമം അർപ്പിച്ച് ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിക്കുന്ന ജയചന്ദ്ര ഗീതങ്ങൾ ജനുവരി 20 തിങ്കളാഴ്ച വൈകിട്ട് 5.30 ന്  തൈക്കാട്
ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും.
ചലച്ചിത്ര സംവിധായകൻ  ജോളിമസ് ഉദ്ഘാടനം ചെയ്യും.
പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി  
തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷനായിരിക്കും.സംഗീത പരിപാടി  മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ 
ഡോ. വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും.ദീപ സുരേന്ദ്രൻ,
അജയ് തുണ്ടത്തിൽ,പനച്ചമൂട് ഷാജഹാൻ,എം. എച്ച് സുലൈമാൻ, ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ, എം. കെ സെയ്നുലാബ്ദീൻ, ഡോ. പി. ഷാനവാസ്‌, ഷംസുന്നീസ 
ആബ്ദീൻ, ഡോ. ഗീത ഷാനവാസ്‌, യാസ്മിൻ സുലൈമാൻ എന്നിവർ സംസാരിക്കും.
അജയ് വെള്ളരിപ്പണ, ചന്ദ്രശേഖർ, ശങ്കർ, എസ്. വിനയചന്ദ്രൻനായർ, രാധിക നായർ, അഡ്വ. പുഷ്പ, സംഗീത പാർവതി എന്നിവർ ഗാനങ്ങൾ ആലപിക്കും.
ഗാനഗന്ധർവൻ ഡോ. കെ. ജെ യേശുദാസിന്റെ അനുഗ്രഹത്തോടെ തുടങ്ങിയ  സംഗീത കൂട്ടായ്മ ജനുവരിയിൽ ഒരു വർഷം തികയുന്നുവെന്ന് അജയ് വെള്ളരിപ്പണ പറഞ്ഞു. 

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All