news➤തിരുവനന്തപുരം

കെ.എ അസീസ്സ് അനുസ്മരണ സമ്മേളനവും നാടകാവത രണവും ഒക്ടോബർ 17 ന്.

റഹിം പനവൂർ (PH : 9946584007)
Published Oct 11, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ചലച്ചിത്ര, നാടക നടൻ കെ. എ അസീസ്സ് അനുസ്മരണ സമ്മേളനം ഒക്ടോബർ 17 വ്യാഴാഴ്‌ച വൈകിട്ട് 5.45 ന് തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ നടക്കും. മനസ്സ് (മലയാള നാടക സഹൃദയ സംഘം)  സംഘടിപ്പിക്കുന്ന ചടങ്ങ് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. കവിയും സംവിധായകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായിരിക്കും.കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, പ്രവാസി ഭാരതി വിഷ്വൽ റേഡിയോ ചെയർമാൻ ചന്ദ്രസേനൻ, കെ. എ അസീസ്സിന്റെ മകൻ രാജാ അസീസ്സ്, ഡോക്യുമെന്ററി സംവിധായകൻ കാഞ്ഞിരംപാറ രവി, ചലച്ചിത്ര, സീരിയൽ താരം വഞ്ചിയൂർ പ്രവീൺകുമാർ, മനസ്സ് സെക്രട്ടറി കല്ലിയൂർ രവിചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. 6.45 ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം 'അപ്പ 'അരങ്ങേറും. രാജാ അസീസ്സ് ആണ് നാടകം സ്പോൺസർ ചെയ്യുന്നത്.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All