newsകൊച്ചി

‘ഗുരുവായൂർ അമ്പലനടയിൽ’ കലക്കൻ കല്യാണ സംഗമം

webdesk
Published May 10, 2024|

SHARE THIS PAGE!
2024ൽ വിവാഹിതരായവരാണോ നിങ്ങൾ? അല്ലെങ്കിൽ ഈ വർഷം വിവാഹിതരാകാൻ ഒരുങ്ങി നിൽക്കുന്നവരാണോ ? എങ്കിൽ പൃഥ്വിരാജിനെയും ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ മറ്റു അണിയറ പ്രവർത്തകരെയും നേരിൽ കാണാനും സംവദിക്കാനും എം ഫോർ മാരിയും  മനോരമ ഓൺലൈനും നിങ്ങൾക്ക് അവസരമൊരുക്കുന്നു. ഒരു വിവാഹം നടക്കുന്നതിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന ഇവന്റിൽ താരങ്ങൾക്കൊപ്പം നിങ്ങൾക്കും പങ്കുചേരാം. 

മേയ് 12 കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ വൈകിട്ട് നാലു മണിക്ക് ആണ് പരിപാടി ആരംഭിക്കുക. വർണാഭമായ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങളുടെ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫോട്ടോയും ഫോൺ നമ്പറും guruvayoorambalanadayilcontest@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കൂ. വിവാഹ നിശ്ചയം കഴിഞ്ഞവർക്കും രേഖകൾ തെളിയിക്കുന്ന വിവരങ്ങൾ അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്കും പ്രതിശ്രുത വധുവരന്മാർക്കും താരങ്ങൾക്കൊപ്പം ഒരു മനോഹര സായാഹ്നം ചെലവഴിക്കാം.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All