new-releaseകൊച്ചി

'കള്ളൻ' പ്രദർശനത്തിന്.

എ.എസ് ദിനേശ്
Published Feb 23, 2025|

SHARE THIS PAGE!
ഈ വർഷത്തെ പൊങ്കൽ റിലീസായി തമിഴിലിറങ്ങിയ “മദഗജരാജ” വളരെയധികം വാർത്താ പ്രാധാന്യം നേടിയ ചിത്രമായിരുന്നു.
വിശാൽ നായകനായി സുന്ദർ സി സംവിധാനം ചെയ്ത ഈ  ചിത്രമാണ് ഇത്തവണത്തെ പൊങ്കൽ ഹിറ്റ്. വളരെയധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ആ ചിത്രം പൂർത്തിയായി ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് റിലീസായത്. ചിത്രം തമിഴ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. 
മലയാളത്തിലും ഒരു ചിത്രം വളരെ ലേറ്റ് റിലീസായി ഉടൻ തന്നെ തിയേറ്ററുകളിൽ  പ്രദർശനത്തിനെത്തുകയാണ്.
തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിച്ച് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രമാണ് ഉടൻ തിയേറ്ററിലെത്തുന്നത്.ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.  മാർച്ച് മാസം തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
മലയാള സിനിമയിലെ ഏറ്റവും മികവുറ്റ സാങ്കേതിക പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. കലവൂർ രവികുമാറിന്റേതാണ് രചന.ആൽബി ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. 
എഡിറ്റർ-മനോജ്.
പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം,
കലാസംവിധാനം- ബോബൻ,മേക്കപ്പ് റോഷൻ,കോസ്റ്റ്യൂംസ്- അജി ആലപ്പുഴ,
സ്റ്റിൽസ്-സന്തോഷ് അടൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ്-എം ആർ രാജാകൃഷ്ണൻ, ഡി ഐ(കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ).
കുടുംബ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്റെ തികച്ചും വ്യത്യസ്തമായ പ്രമേയം, കുട്ടികൾക്കും, കുടുംബങ്ങൾക്കും തിയേറ്ററിൽ കണ്ട് ആസ്വദിക്കാവുന്ന വിധത്തിൽ തന്നെയാണ് ഫാസിൽ മുഹമ്മദ് ചിത്രം അവതരിപ്പിക്കുന്നത്.
മൂവി സോൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിനു ശ്രീധർ ഈ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.
പി ആർ ഓ-എ.എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All