newsതിരുവനന്തപുരം

കാരുണ്യ ഫിലിം സൊസൈറ്റി ക്വിസ് മത്സരം

Webdesk (tvm)
Published Nov 28, 2025|

SHARE THIS PAGE!
തിരു : കാരുണ്യ റൂറൽ കൾ ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാരുണ്യ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഭാരത് ഭവനിൽ നടത്തിയ ചലച്ചിത്ര ക്വിസ് മത്സരം, കരോക്കെ ഗാനാലാപനം, കാരുണ്യ വനിതാ വേദി, കാരുണ്യ സ്വര കലാ സാഹിത്യവേദി എന്നിവയുടെ രൂപീകരണവും,തൈക്കാട്  ഭാരത്‌ ഭവനിൽ പ്രസിഡന്റ്‌ പൂഴനാട് സുധീറിന്റെ അദ് ധ്യക്ഷതയിൽ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. പി. ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, മുൻ ഫിലിം  സെൻസർ ബോർഡ്‌ അംഗം ചന്ദ്രമതി,മിമിക്രി താരം ശിവ മുരളി, മേലാറ്റൂർ ആർ. വി. പിള്ള, അഡ്വ. സുരേഷ് തെന്മല, പ്രഭാകരൻ വഞ്ചിയൂർ, എന്നിവർ പ്രസംഗിച്ചു.സാധുജന ട്രസ്റ്റ്‌ ചെയർമാൻ ആർ. വി. പിള്ള, ഗായകൻ അഡ്വ. സുരേഷ് തെന്മല, ഗുരുപ്രിയ ടി. വി. ഷിനു ബി കൃഷ്ണൻ, സുചിത്ര ബിന്നി എന്നിവരെ ആദരിച്ചു. 

കാരുണ്യ ഫിലിം സൊസൈറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്ത അംഗങ്ങളെയും ആദരിച്ചു.സിനിമ സീരിയൽ താരം ശിവമുരളിയും സംഘവും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും നടന്നു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All