newsചെന്നൈ

എം. പി നായർ ചിത്രം 'നമോ യോഗി' നാലു ഭാഷകളിൽ.

റഹിം പനവൂർ
Published Nov 19, 2024|

SHARE THIS PAGE!
എം. പി  നായർ രചനയും  സംവിധാനവും  നിർവഹിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള  ആക്ഷൻ  ചിത്രമാണ് നമോയോഗി. പുന്നശ്ശേരി ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ സിസി സോണി ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. സെൽവിൻ ബ്രൈറ്റ്, വിവേക് റാവു, സഞ്ജന നായിഡു, ദിനേശ് പണിക്കർ, സോണിയ മൽഹാർ, യുവരാജ്, ആരതി ജോഷി, ഹന്ന സോണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


ചെന്നൈയിൽ നടന്ന പൂജാ  ചടങ്ങിൽ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഛായാഗ്രഹണം, എഡിറ്റിംഗ് : വി. ഗാന്ധി. സംഗീതം : രവി കിരൺ. നൃത്തം : സ്നേഹ നായർ. മേക്കപ്പ് : കൃഷ്ണവേണി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : സാബുഘോഷ്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായാണ് ചിത്രീകരണം. ജനുവരി 15 ന് പൂനയിൽ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകൻ എം. പി നായർ പറഞ്ഞു.


റഹിം പനവൂർ 
പിആർഒ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All