newsകൊച്ചി

എം.എ. നിഷാദിൻ്റെ 'ലർക്ക്' പൂർത്തിയായി.

വാഴൂർ ജോസ്
Published May 14, 2025|

SHARE THIS PAGE!
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. 
മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും, പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണി യായിരിക്കുന്നവന്യമൃഗ ജീവികളുടെ ആക്രമാണ്. ഈ പശ്ചാത്തലത്തിലൂടെ ഒരുക്കുന്നതാണ് ലർക്ക് എന്ന ചിത്രം.
 
കേരള ടാക്കീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടിക്കാനം വാഗമൺ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു


എം.എ. നിഷാദിൻ്റെ പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ ചിത്രങ്ങളും കാലിക പ്രധാനമായ വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധേയമായവയാണ്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിളള മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം. എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷ്മി, ഷാക്കീർ വർക്കല, അഖിൽ നമ്പ്യാർ, ഭദ്ര. തുടങ്ങിയവർ അഭിനയിക്കുന്നു.

ഛായാഗ്രഹണം:  രജീഷ് രാമൻ, തിരക്കഥ സംഭാഷണം: ജുബിൻ ജേക്കബ്, ചിത്രസം‌യോജനം: വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, കല: ത്യാഗു തവനൂർ, ചമയം: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, സഹസംവിധാനം ഷമീർ പായിപ്പാട്.


മനൂ മഞ്ജിത്തിന്റെ വരികൾക്ക് മിനീഷ് തമ്പാൻ ഈണം നൽകുന്നു, ഗായകർ: സുദീപ് കുമാർ, നസീർ മിന്നലെ,എം എ നിഷാദ്. ഓഡിയോഗ്രാഫി: ഗണേശ് മാരാർ, ഗ്രാഫിക്സ് ലൈവ് ആക്ഷൻ, സ്റ്റിൽസ് - അജി മസ്കറ്റ്, ഡിസൈൻ യെല്ലോ ടൂത്ത്സ്,  സ്റ്റുഡിയോ: ചിത്രാഞ്ചലി. വിതരണം മാൻ മീഡിയ. പ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുകൻ.
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All