posterകൊച്ചി

"മലർ മഞ്ഞു തുള്ളിയായ്" എന്ന മ്യൂസിക്ക് വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

എ എസ് ദിനേശ്
Published Feb 12, 2024|

SHARE THIS PAGE!
ഡ്യുസ് വിഷൻസിന്റെ ബാനറിൽ നോബിൾ ആൻ്റണി, അരുണിമ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന "മലർ മഞ്ഞു തുള്ളിയായ്..." എന്ന മ്യൂസിക്ക് വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം ബിജുക്കുട്ടന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

ജയൻ ടി ക്ഷത്രിയ എഴുതിയ വരികൾക്ക് നെൽസ് സംഗീതം പകർന്ന്  ഗോകുൽ ഉണ്ണികൃഷ്ണൻ ആലപിച്ച "മലർ മഞ്ഞു തുള്ളിയായ് " എന്ന വീഡിയോ ഗാനമാണ് റീലിസായത്. മദീന, സിജോ തോമസ്, അനിൽ കുമാർ തങ്കച്ചൻ, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജൻ, ഹെൻഡ്രിക് നോബിൾ, നന്ദന സുന്ദർ, വൃന്ദ എസ് ജ്യോതിസ്, കാർത്തിക് കെ മഹേഷ്, വൈഗ നവീൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ഈ മ്യൂസിക്ക് ആൽബത്തിന്റെ ഛായാഗ്രഹണം ഉമേഷ് കുമാർ മാവൂർ നിർവ്വഹിക്കുന്നു. സഹ നിർമ്മാണം- രമേഷ് ഖാൻ,ഷിൻസി സാൻ കോതമംഗലം. എഡിറ്റിംഗ്-ഫസ്റ്റ് കട്ട് സ്റ്റുഡിയോ,വസ്ത്രലങ്കാരം-മന്ത്ര ടെക്സോഫൈൻ വണ്ണപ്പുറം,ചമയം മദീന, സെക്കന്റ് ക്യാമറ- സോനു,സാങ്കേതിക സഹായം- ദീപ കെ എസ്,അരുൺ എസ്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ മ്യൂസിക്ക് ആൽബം ഫെബ്രുവരി അവസാന വാരം റിലീസ് ചെയ്യും.  പി ആർ ഒ-എ എസ് ദിനേശ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All