newsകൊച്ചി

മലയാളം സിനിമ ഇൻഡസ്ട്രി ഹിറ്റ്. 'എമ്പുരാൻ' ഒന്നാമത്

Webdesk
Published Apr 06, 2025|

SHARE THIS PAGE!
വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ തകർത്ത് വാരിയത് 250 കോടി

മലയാളത്തിൽ ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന മലയാള സിനിമയായി മാറി 'എമ്പുരാൻ'. മഞ്ഞുമ്മൽ ബോയ്‌സിനെ തകർത്താണ് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി എമ്പുരാൻ മാറിയത്. സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മഞ്ഞുമ്മൽ ബോയ്‌സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കലക്ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ തകർത്തെറിഞ്ഞത്.

 ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. 

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്ക 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറയുന്നു. സിനിമയുടെ ആഗോള ഷെയർ കലക്‌ഷനാണിത്.
മഞ്ഞുമ്മൽ ബോയ്‌സ് ആഗോളതലത്തിൽ 242 കോടി രൂപയോളമാണ് നേടിയത്. അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കലക്‌ഷൻ 250 കോടി പിന്നിട്ടു. 

 ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ പത്ത് മലയാള ചിത്രങ്ങൾ ഇവയാണ്:
1.എമ്പുരാന്‍ - 250 കോടി 
2.മഞ്ഞുമ്മല്‍ ബോയ്സ്-242 കോടി
3.2018-177കോടി
4.ആടുജീവിതം - 158.50 കോടി
5.ആവേശം-156കോടി
6.പുലിമുരുകന്‍ -152 കോടി
7.പ്രേമലു - 136.25 കോടി
8.ലൂസിഫര്‍ -127 കോടി
9.മാര്‍ക്കോ - 115 കോടി
10.എആര്‍എം - 106.75 കോടി

Related Stories

Latest Update

Top News

News Videos See All