new-release➤കൊച്ചി

"മിസ്റ്റർ എക്സ്" ഏപ്രിൽ 17ന് തിയേറ്ററുകളിലെത്തുന്നു.

എ.എസ് ദിനേശ്
Published Apr 07, 2026|

SHARE THIS PAGE!
സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ്ചിത്രം "മിസ്റ്റർ എക്സ്" ഏപ്രിൽ പതിനേഴിന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു. 

മവെറിക്  മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീറ്റ് ജെയിൻ, എസ് ലക്ഷ്മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു.

വിഷ്ണു വിശാൽ ഹിറ്റ് ചിത്രമായ "എഫ് ഐ ആറി"നു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്. രാജസ്ഥാൻ, ഹോസൂർ,ചെന്നൈ, മൈസൂർ, തൂത്തുക്കുടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ രംഗങ്ങൾ ചിത്രീകരിക്കാൻ ഉഗാണ്ടയെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അസർബൈജാനിൽ വെച്ചാണ് ആ ഭാഗങ്ങൾ ചിത്രീകരിച്ചത്.

ഛായാഗ്രഹണം - അരുൺ വിൻസന്റ്,
സംഗീതം - ദീപു നൈനാൻ തോമസ്,
എഡിറ്റിംഗ് - പ്രസന്ന ജി കെ, 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്രാവന്ദി സൈനാധ്,
ആക്ഷൻ - സ്റ്റണ്ട് സിൽവ,
ആർട്ട് - ഇന്ദുലാൽ കവീദ്,
കോസ്റ്റ്യൂംസ് - ഉത്തരാ മേനോൻ, ദീപാലി നൂർ, 
പി ആര്‍ ഓ - എ.എസ് ദിനേശ്, മനു ശിവൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All