awardsകോഴിക്കോട്

എം ടി ആനന്ദ് പുരസ്‌കാരം ചൂരൽമലയിലെ നാലാം ക്ലാസുകാരൻ അവ്യക്തിന്.

എം. എ സേവ്യർ
Published Sep 29, 2024|

SHARE THIS PAGE!
അയ്യായിരത്തിയൊന്നു രൂപയും പഠനാവശ്യ ഫർണിചറും പുരസ്കാരത്തിനൊപ്പം നൽകും. ഒക്ടോബർ ഒന്നിന് കൽപ്പറ്റ പ്രെസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകനും ചലച്ചിത്ര നടനുമായ എം. എ സേവ്യർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചൂരൽമല ഉരുളിൽ പിതാവും പിതൃ മാതാപിതാക്കളും അനുജത്തിയും വീടും നഷ്ട്ടപെട്ട കുട്ടിയാണ് അവ്യക്‌ത്.അമ്മ സാരമായ പരിക്കുകളോടെ വീൽ ചെയറിലാണ്. വെള്ളാർമല ഗവ സ്കൂൾ വിദ്യാർഥിയാണ്.അമ്മയെ പരിചരിക്കുന്നു.

എം ടി ആനന്ദ് കോഴിക്കോട് മയനാട് സ്വദേശിയാണ്. ചിത്രകാരൻ, സംഗീതോപകരണ കലാകാരൻ, മികച്ച സംഘാടകൻ, ചെറുപ്പ ചേറാടി തീയറ്റേഴ്സ് അധ്യക്ഷൻ, ബാങ്ക് മെൻസ് ക്ലബ്‌ ഭാരവാഹി എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വം. എസ് ബി ഐ ജീവനക്കാരായിരിക്കെ മരണമടഞ്ഞു.

പരിപാടിയിൽ അജിത ആനന്ദ് അദ്ധ്യക്ഷം വഹിക്കും. പദ്മശ്രീ ചെറുവയൽ രാമൻ, സലാം കൽപ്പറ്റ,മുഹമ്മദ്‌ ഫെബിൻ, ജേക്കബ് മേപ്പാടി എന്നിവർ ആശംസകൾ അർപ്പിക്കും.


വിനയപൂർവ്വം അജിത ആനന്ദ്.
വിവരങ്ങൾക്ക് 9846998280
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All