newsതിരുവനന്തപുരം

മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.

റഹിം പനവൂർ
Published Dec 06, 2024|

SHARE THIS PAGE!
തിരുവനന്തപുരം : മുഹമ്മദ് റഫി കൾച്ചറൽ ഹാർമണി സൊസൈറ്റി  ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനം ആഘോഷിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 
മുഹമ്മദ്‌ റഫിയുടെ പേരിലുള്ള പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായകൻ ജി.ശ്രീറാമിന് മന്ത്രി  സമ്മാനിച്ചു.ആയില്യം വിജയകുമാർ വരച്ച മുഹമ്മദ് റഫിയുടെ ചിത്രം മന്ത്രി പ്രകാശനം ചെയ്തു. 


പി. ഉബൈദുള്ള എം എൽ എ  മുഖ്യപ്രഭാഷണം നടത്തുകയും പ്രശസ്തിപത്രം സമർപ്പിക്കുകയും ചെയ്തു. നവവത്സര കലണ്ടർ എംഎൽ എ  പ്രകാശനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് ഷീലാ വിശ്വനാഥ്‌ അധ്യക്ഷയായിരുന്നു.വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കൗൺസിലർ പാളയം രാജൻ, മുജീബ് റഹ്മാൻ, ഡോ.നിസാമുദ്ദീൻ, അട്ടക്കുളങ്ങര സുലൈമാൻ,  പനച്ചമൂട് ഷാജഹാൻ, സുരേഷ് വാസുദേവ്, ലൈല ദേവി,
എം.എച്ച്സുലൈമാൻ, തോംസൺ  ലോറൻസ്,പൂഴനാട് സുധീർ, ഡോ.കൃഷ്ണലത, ഷമീർ, റഹിം  പനവൂർ, അബൂബക്കർ, സീനത്ത് പത്തനംതിട്ട , താര നായർ,  ഇലന്തൂർ മഞ്ജു വിനോദ്, റെജീന പെരിന്തൽമണ്ണ  തുടങ്ങിയവർ  സംസാരിച്ചു. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ പ്രമുഖ  ഗായകർ ആലപിച്ചു.ആറ്റിങ്ങൽ സുരേഷ് നന്ദി പറഞ്ഞു.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All