newsകൊച്ചി

അവാർഡ് തിളക്കത്തിൽ 'നജസ്സ്'

എ എസ് ദിനേശ്
Published Mar 06, 2025|

SHARE THIS PAGE!
റാഞ്ചിയിൽ വച്ച് നടന്ന  6-ാമത് ജാർഖണ്ഡ്   അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നജസ്സ്-An Impure Story എന്ന മലയാള ചിത്രത്തിന് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള എക്സലൻസ് അവാർഡ് ലഭിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മൂസയെ അവതരിപ്പിച്ച മനോജ് ഗോവിന്ദനെ സൗത്ത് ഇന്ത്യയിലെ മികച്ച നടനായും തിരഞ്ഞെടുത്തു. പ്രശസ്ത സംവിധായകൻ ശ്രീജിത്ത്  പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച ഈ ചലച്ചിത്രം, പ്രേക്ഷകരുടെയും വിമർശകരുടെയും ഉയർന്ന പ്രശംസയ്ക്ക് പാത്രമായിരുന്നു.

 ഈ വർഷം നടന്ന ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും നജസ്സ് മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. സൗത്ത് ഏഷ്യൻ ആർട്ട് ആൻ്റ് ഫിലിം അക്കാദമി ചിലിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി ഈ ചിത്രം മികച്ച സംവിധായകനു ൾപ്പെടെ അഞ്ച് പ്രധാന അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.   ഡോക്ടർ മനോജ് ഗോവിന്ദനാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. പ്രകാശ് സി. നായർ, മുരളി നീലാംബരി എന്നിവരാണ് സഹ നിർമ്മാതാക്കൾ 

പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  കൈലാഷ്,  കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,  സജിത മഠത്തിൽ, ടിറ്റോ വിൽസൺ, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "നജസ്സ് " മെയ്  ആദ്യം തിയേറ്ററുകളിലെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All