local-newsതിരുവനന്തപുരം

ദേശീയ മലയാളവേദി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

Webdesk (tvm)
Published Jul 04, 2026|

SHARE THIS PAGE!
തിരുവനന്തപുരം: ദേശീയ മലയാള വേദി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനും, എസ്. പി. ബാലസുബ്രഹ്മണ്യം - കെ. ജെ. ജോയ് അനുസ്മരണവും ആർ.ജെ.ഡി. (മൈനോറിറ്റി സെൽ) ദേശീയ ജനറൽ സെക്രട്ടറിയും കെ. ഡി. ഓ. &  ദേശീയ മലയാള വേദി ചെയർമാനുമായ നൗഷാദ് തോട്ടിൻകര ഉദ്ഘാടനം ചെയ്തു. സ്മൃതി ഗാന സന്ധ്യയുടെ ഉദ്ഘാടനം പിന്നണിഗായകൻ അലോഷ്യസ് പെരേര നിർവഹിച്ചു ഗ്ലോബൽ ഹെൽത്ത് ആൻഡ് എജൃകേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ ഗീത ഷാനവാസ് സ്വാഗതം പറഞ്ഞു.

ദേശീയ മലയാള വേദി പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡണ്ട് എം.എച്ച്. സുലൈമാൻ മോഡറേറ്റർ ആയിരുന്നു. ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പുതുതായി രൂപീകരിച്ച ദേശീയ മലയാള വേദിയുടെ പ്രവാസി സംഘടനയായ വേൾഡ് പ്രവാസി മലയാള വേദിയുടെ ഗ്ലോബൽ ചെയർമാനായി നൗഷാദ് തോട്ടിൻകര ചുമതലയേറ്റു.  സ്വാഗതവും, വനിതാ വിഭാഗം കൺവീനർ യാസ്മിൻ കൃതജ്ഞതയും പറഞ്ഞു. പിന്നണി ഗായിക രാധികാ നായർ,  ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായർ, ട്രഷറർ എം.എസ്. ഗാലിഫ്, മാധ്യമപ്രവർത്തകൻ ദൗലത്ത് ഷാ, ജീവകാരുണ്യ പ്രവർത്തകൻ ജോസഫ് ഡിക്രൂസ്, വനിതാ വിഭാഗം പ്രസിഡന്റ് ശോഭാകുമാർ, ജനറൽ സെക്രട്ടറി ഷൈൻ, ബാലവിഭാഗം പ്രസിഡന്റ് ഷീജാ രാജേഷ്, സുശീലാ കുമാരി, അഡ്വ. ലേഖ, റഹീല, ടി.എസ്. ഹരിറാം തുടങ്ങിയവർ പങ്കെടുത്തു. എസ്. പി. ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനങ്ങളും, കെ. ജെ. ജോയ് സംഗീതം നൽകിയ ഗാനങ്ങളും കോർത്തിണക്കിയ ഗാനസന്ധ്യയും, സാഹിയ അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All