local-newsതിരുവനന്തപുരം

നെല്ലിക്കാട് ഖാദിരിയ്യ നാല്പത്തി മൂന്നാമത് വാർഷികം.

Webdesk (tvm)
Published Jan 02, 2026|

SHARE THIS PAGE!
തിരു : പോത്തൻകോട് നെല്ലിക്കാട് ഇസ്ലാമിക് അക്കാദമി  &ഹിഫ് ളുൽ ഖുർആൻ നാല്പത്തി മൂന്നാമത് വാർഷികവും നെല്ലിക്കാട് സൈനുൽ ആബ്ദീൻ ഉസ്താദിന്റെ മൂന്നാം അനുസ്മരണവും നടന്നു. ഒന്നാം ദിവസം ചെയർമാൻ സൈഫുദീൻ അൽ അസ്അദി പതാക ഉയർത്തി.ചക്കമല ഷംസുദീൻ മാന്നാനിയുടെ അദ്ധ്യക്ഷതയിൽ ഹാഫിള് സൽമാൻ നൂരി അൽ ഖാസിമി ഉദ്ഘാടനം ചെയ്ത ദീനി മജ്‌ലിസിൽ  യാസിർ മന്നാനി  പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ അബ്ദുല്ലത്തീഫ് അൽ ഹാഖിമി സ്വാഗതം ആശംസിച്ചു.
രണ്ടാം ദിനത്തിലെ വാർഷിക സമ്മേളനം പ്രസിഡന്റ്‌ തടിക്കാട് സഈദ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞന തപസ്വി  ഉദ്ഘാടനം ചെയ്തു.സ്നേഹ ത്തിന്റെയും, സമ ഭാവനയുടെയും, സാഹോദര്യ ത്തിന്റെയും ഈറ്റില്ല മായ നെല്ലിക്കാട് ഖാദിരിയ്യ മണ്മറഞ്ഞു പോയ സൈനുൽ ആബ്ദ്ധീൻ അവർകളുടെ ഓർമ്മകൾ എന്നും നിലനിർത്താൻ ബന്ധപെട്ടവർ പ്രവർത്തിക്കണമെന്നും അഭിപ്രായപ്പെട്ടു.

സെക്രട്ടറി ഇലവുപാലം ഷംസുദ്ദീൻ മന്നാനി സ്വാഗതവും, ട്രഷറർ പനച്ചമൂട് ഷാജഹാൻ ആമുഖ  പ്രഭാഷണവും നടത്തി. ജലാലുദ്ദീൻ മൗലവി കൊച്ചാലുംമൂട്,  എം. ബാലമുരളി ,കിരൺ ദാസ് പൂലന്തറ, ഷാജഹാൻ കൊയ്ത്തൂർകോണം, മോഹൻ കാഞ്ഞാമ്പാറ, നാവായിക്കുളം ഷംസുദ്ദീൻ, ഇസ്മായിൽ ആലംകോട്, അബ്ദുൽ റഷീദ്,പോത്തൻകോട് ഷുക്കൂർ, കരകുളം അബ്ദുല്ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ആത്മീയ സംഗമത്തിൽ അട്ടക്കുളങ്ങര ഇമാം വെമ്പായം മാഹിൻ മന്നാനിയും ദുആ മജ്‌ലിസിന് പെരിങ്ങാട് ഉസ്താദ് അബൂ മുഹമ്മദ് ഇദ്രീസ് ഷാഫി കരുവായും നേതൃത്വം നൽകി.മുഹമ്മദ് നൂഹ് മൗലവി,  ഷിഹാബുദ്ദീൻ നാവായിക്കുളം എന്നിവരെ ആദരിച്ചു. ഭക്ഷണ വിതരണത്തോടുകൂടി  സമാപനമായി.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All