newsപാലക്കാട്

നേമം പുഷ്പരാജിൻ്റെ രണ്ടാം യാമം ആരംഭിച്ചു.

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 23, 2024|

SHARE THIS PAGE!
പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായസത്രം ക്ഷേത്രത്തിൽ വച്ചാണ് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമ്മാതാവ് ഗോപാൽ ആറിൻ്റെ മാതാവ് ശീമതി ശാന്തകുമാരി ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. തുടർന്ന് ജോയ് മാത്യുവും, മുൻ നായിക നടി രേഖയും പങ്കെടുത്ത ആദ്യ രംഗവും ഇവിടെ ചിത്രീകരിച്ചു.

ബന്ധുമിത്രാദികൾക്കു പുറമേ ഈ ചിത്രത്തിലെ മാറ്റഭിനേതാക്കളായ ധ്രുവൻ, ഗൗതം കൃഷ്ണ, നന്ദു, സംവിധായകൻ രാജസേനൻ, സാ സ്വിക, തുടങ്ങിയവരും സംഗീത സംവിധായകൻ മോഹൻ സിതാരയും ഇവിടെ സന്നിഹിതരായിരുന്നു' ഗൗരി ശങ്കരം, ബനാറസ്, കുക്കിലിയാർ, വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങൾ ഒരുക്കിയ പുഷ്പരാജ്, ഇക്കുറി അതിശക്തമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്വ വിഷ്ക്കാരം നടത്തുന്നത്. തികഞ്ഞ ഒരു കുടുംബകഥ. വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലും മുറുകെ പിടിക്കുന്ന ഒരു നമ്പൂതിരി തറവാടിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.

നാട്ടിലെ പ്രബലമായ ദ്വാരകാ കുടുംബത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്. ഉണ്ണികൃഷ്ണൻ നമ്പൂതിരി - സാവിത്രി - ദമ്പതികളുടെ ഇരട്ട മക്കൾ യദു ,യതി, ഇവരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. ഒരാൾ തറവാടിനെ അതേ പോലെ പിന്തുടരുന്നവൻ. വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലുമൊക്ക വലിയ നിഷ്ക്കർഷ പുലർത്തുന്നവൻ' - ഒരാളാകട്ടെ ഇതിൻ്റെയെല്ലാം നേർ വിപരീത സ്വഭാവക്കാരൻ. പുരോഗമന ചിന്താഗതിക്കാരൻ. സമൂഹത്തിൻ്റെ നന്മയാണ് പ്രധാനമായും അയാൾ കണ്ടത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരൻ'. ഒരു കൂരക്കുള്ളിൽ ഒരേ രക്തം സിരകളിൽ ഒഴുകുന്നവർ'. 'അങ്ങനെയുള്ള രണ്ടു പേരുടെ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ....  ദ്വാരക തറവാട്ടിൽ അതിൻ്റെ പേരിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.

ബന്ധങ്ങളുടെ കെട്ടുറപ്പും, വൈകാരിക മുഹൂർത്തങ്ങളും, ആർദ്രതയും, പ്രണയവും ഒക്കെ സംഗമിക്കുന്ന ഒരു ക്ലീൻ ഫാമിലിഎന്റർടൈനർ ആയിരിക്കും ഈ ചിത്രം. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും  ഗൗതയും കൃഷ്ണയുമാണ്‌ ഇരട്ടകളായ യദു ,യതി എന്നിവരെ അവതരിപ്പിക്കുന്നത്. ഉണ്ണികൃഷ്ണൻ നമ്പൂരി സാവിത്രി, എന്നിവരെ ജോയ് മാത്യു, രേഖ എന്നിവരവതരിപ്പിക്കുന്നു ' സ്വാസികയാണ് നായിക. സംവിധായകൻ രാജസേനൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, സുധീർ കരമന, ഷാജു ശ്രീധർ, രമ്യാ സുരേഷ്, ജഗദീഷ് പ്രസാദ്, ദിവ്യശീ, ഹിമാശങ്കരി.അംബികാ മോഹൻ, രശ്മി സജയൻ ,പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

ആർ.ഗോപാലൻ്റേതാണു തിരക്കഥ.  ക്രിയേറ്റീവ് സ്ക്രിപ്റ്റ് കോൺട്രിബ്യൂട്ടർ.-പ്രശാന്ത് വടകര. സംഗീതം - മോഹൻ സിതാര , ഛായാഗ്രഹണം -എൻ.അഴകപ്പൻ -ISC എഡിറ്റിംഗ്  വി.എസ്.വിശാൽ. വിഷ്യൽ എഫക്ട്സ് -  സുഭാഷ് നായർ. കലാസംവിധാനം -ത്യാഗു,, മേക്കപ്പ് - പട്ടണം റഷീദ് - പട്ടണം ഷാ- കോസ്റ്റ്വും - ഡിസൈൻ.- ഇന്ദ്രൻസ് ജയൻ. ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - ഷിബു.ജി. സഹസംവിധാനം - അനിൽകുമാർ, അർജുൻ.എം.എസ്.കാർത്തിക് .കെ .ജെ. എക്സികുട്ടീവ് പ്രൊഡ്യൂസർ -രാജേഷ് മുണ്ടക്കൽ. പ്രൊജക്റ്റ് ഡിസൈൻ - ഏ.ആർ.കണ്ണൻ. പ്രൊഡക്ഷൻ കൺമോളർ - പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ എക്സിക്യട്ടീവ്‌ -ഹരീഷ് കോട്ടവട്ടം  

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ഗോപാൽ ആർ.നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാടും അട്ടപ്പാടിയിലുമായി  പൂർത്തിയാകും.'
വാഴൂർ ജോസ്. ഫോട്ടോ - ജയപ്രകാശ്അ തളൂർ.

Related Stories

Latest Update

Top News

News Videos See All