newsതിരുവനന്തപുരം

നിത്യഹരിത സൊസൈറ്റി മലയാള കൈയെഴുത്ത് മത്സരം മേയ് 26 ന്


Published May 10, 2024|

SHARE THIS PAGE!
തിരുവനന്തപുരം : നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന മലയാള കൈയെഴുത്ത് മത്സരം 
മേയ് 26 ഞായറാഴ്ച രാവിലെ 9 മണിക്ക്  തിരുവനന്തപുരം സ്റ്റാച്യു  പത്മാകഫേ  വിനായക ഹാളിൽ  (സെക്രട്ടേറിയറ്റിനു സമീപം) നടക്കും.
മത്സരാർത്ഥികൾക്ക് നൽകുന്ന മലയാള കൃതി ഏറ്റവും മനോഹരമായി എഴുതണം.
പ്രായപരിധി ഇല്ലാത്തതിനാൽ ഏവർക്കും പങ്കെടുക്കാം.
രജിസ്ട്രേഷൻ ഫീസ്  നൂറു രൂപയാണ്.
വിജയികൾക്ക്  മികച്ച സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും  നൽകും.
രാവിലെ 9 ന് രജിസ്ട്രേഷൻ.10 മണിയ്ക്ക്  മത്സരത്തിന്റെ  ഉദ്ഘാടനം നാടക, ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ നിർവഹിക്കും.
ചലച്ചിത്ര, ടി വി നടനും കാഥികനും  നിത്യഹരിത സൊസൈറ്റി രക്ഷാധികാരിയുമായ വഞ്ചിയൂർ പ്രവീൺകുമാർ അധ്യക്ഷനായിരിക്കും.സൊസൈറ്റി പ്രസിഡന്റ്‌ റഹിം പനവൂർ,കലാനിധി ട്രസ്റ്റ്‌ ചെയർപേഴ്സൺ  ഗീതാ രാജേന്ദൻ, മതമൈത്രി സംഗീതജ്ഞനും  ചലച്ചിത്ര സംഗീത സംവിധായകനും  സൊസൈറ്റി  വൈസ് പ്രസിഡന്റുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, കോളേജ് അധ്യാപികയും യുവസാഹിത്യകാരിയുമായ നജാ ഹുസൈൻ,  കവി പ്രദീപ്
തൃപ്പരപ്പ്, സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, ഗായകനും സംഗീത സംവിധായകനും സൊസൈറ്റി ജോയിന്റ് സെക്രട്ടറിയുമായ ഷംനാദ് ജമാൽ  തുടങ്ങിയവർ സംസാരിക്കും.
റഹിം പനവൂർ, രമേഷ്ബിജു ചാക്ക, മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം, നിജി സിറാജ് എന്നിവരാണ് പ്രോഗ്രാം  കോ-ഓർഡിനേറ്റർമാർ.
  
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9946584007 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സൊസൈറ്റി പ്രസിഡന്റ്‌ റഹിം പനവൂർ അറിയിച്ചു.

റഹിം പനവൂർ 
നിത്യഹരിത സൊസൈറ്റി പ്രസിഡന്റ്‌ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All