newsKochi

ഈ വർഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 'ഓഫീസർ ഓൺ ഡ്യൂട്ടി' വിജയകരമായ 25 ആം ദിവസത്തിലേക്ക്.

പ്രതീഷ് ശേഖർ
Published Mar 14, 2025|

SHARE THIS PAGE!
മലയാള സിനിമയിൽ വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ച പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി വിജയകരമായ നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഈ വർഷം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഇതിനോടൊകം ഓഫീസർ ഓൺ ഡ്യൂട്ടി മാറിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളും ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളും നേടി മുന്നേറുന്ന ചിത്രത്തിന്റെ ആഗോള കളക്ഷൻ കഴിഞ്ഞ വാരത്തിൽ അൻപതു കോടി പിന്നിട്ടിരുന്നു. നാലാം വാരത്തിലും കേരളത്തിൽ 197 തിയേറ്ററുകളിൽ ഓഫീസർ ഓൺ ഡ്യൂട്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യം റിലീസ് ചെയ്ത തിയേറ്ററുകളുടെ എണ്ണത്തിൽ നിന്ന് ഇരട്ടിയോളം വരുന്ന തിയേറ്ററുകളുടെ എണ്ണവും ഇപ്പോഴും ലഭിക്കുന്ന ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഓഫീസർ ഓൺ ഡ്യൂട്ടി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നു. ഇ ഫോർ എന്റർടൈൻമെന്റ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ തെലുങ്ക്,തമിഴ് ഡബ്ബിങ് വേർഷനുകൾ ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.കേരളത്തിന് പുറത്തും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹൈദരാബാദിൽ മാത്രം അൻപതു ഷോകളാണ് ഇപ്പോഴും ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ലഭിക്കുന്നത്. ആഗോള ബോക്സ്‌ ഓഫീസ് വിജയം നേടിയ ചിത്രത്തിന്റെ ഓ റ്റി റ്റി, സാറ്റലൈറ്റ് റൈറ്റ്സ് എന്നിവ വൻ തുകയ്ക്കാണ് വിറ്റു പോയത്.

ഇന്ത്യയിൽ ഗ്രീൻ റൂം പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം നിർവഹിക്കുന്നത്.

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. 

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ  ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Related Stories

Latest Update

Top News

News Videos See All