news➤കൊച്ചി

പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ 12 മണിക്കൂറിനുള്ളിൽ ഒരു കോടിയില്‍ അധികം

webdesk
Published Mar 25, 2024|

SHARE THIS PAGE!
പൃഥ്വിരാജ് നായകനായ   ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. 

കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുന്‍കൂറായി ലഭിച്ചത്.

 വെറും 12 മണിക്കൂറിനുള്ളിൽ ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്മയിപ്പിക്കുന്നു.

 വലിയ പ്രയത്നമാണ് ആടുജിവിതം എന്ന സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് 'ആടുജീവിതം' ബ്ലസ്സി ഒരുക്കിയത്. 

വായിച്ച പുസ്തകം അങ്ങനേ തന്നെ സിനിമയില്‍ കാണാനിരിക്കുന്ന പ്രേക്ഷകനാണ് ശരിക്കും ഒരു വെല്ലുവിളി എന്ന് ബ്ലെസ്സി പറയുന്നു. 
എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.

റസൂല്‍ പൂക്കുട്ടി സിനിമയുടെ സൗണ്ട് ഡിസൈനര്‍. 
കെ എസ് സുനിൽ ഛായാഗ്രഹണം. 

'ആടുജീവിതം' റിലീസ് മാര്‍ച്ച് 28നാണ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All