newsകൊച്ചി

പി. അഭിജിത്തിന്റെ 'ഞാൻ രേവതി' ചിത്രീകരണം പൂർത്തിയായി.

പി.ആർ സുമേരൻ
Published Mar 12, 2025|

SHARE THIS PAGE!
പി.ആർ. സുമേരൻ

കൊച്ചി: കേരളത്തില്‍ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടി കൊടുത്ത 'അന്തരം 'എന്ന സിനിമക്ക് ശേ ഷം ഫോട്ടോ ജേർണലിസ്റ്റ് പി.അഭിജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ലോങ്ങ്  ഡോക്യുമെന്ററി 'ഞാൻ രേവതി'യുടെ ചിത്രീകരണം പൂർത്തിയായി.


പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗി മിക്കുന്നു. പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ ' ദ ട്രൂത്ത് എബൗട്ട് മീ ' എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്  'ഞാൻ രേവതി'. പെരുമാൾ മുരുകൻ, ആനിരാജ, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ, എ മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദ്നി ഗഗന, ഉമ ,ഭാനു, ലക്ഷമി , കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി, ശ്യാം, ജീ ഇമാൻ സെമ്മലർ തുടങ്ങി നിരവധി പേർ  ഡോക്യുമെൻ്ററിയിലുണ്ട്.


രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെൻ്ററി .രണ്ടര വർഷം കൊണ്ട്  നാമക്കൽ , ചെന്നൈ , കോയമ്പത്തൂർ , ബംഗളൂരു , അങ്കമാലി   എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഞാൻ രേവതി നിർമ്മിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിർമാതാക്കൾ.


ചായാഗ്രാഹണം മുഹമ്മദ് എ, എഡിറ്റിങ് അമൽജിത്ത്, സിങ്ക് സൗണ്ട് റെക്കോർഡിങ്, സൗണ്ട് ഡിസൈൻ, ഫൈനൽ മിക്സ് വിഷ്ണു പ്രമോദ്, പശ്ചാത്തല സംഗീതം രാജേഷ് വിജയ്, ഡ്രാമ സംഗീതം ശ്യാം എസ്.കെ.ബി, കളറിസ്റ്റ് സാജിദ് വി. പി., സബ്ടൈറ്റിൽസ് ആസിഫ് കലാം, അഡീഷണൽ ക്യാമറ ചന്തു മേപ്പയ്യൂർ, അസിസ്റ്റൻ്റ് ക്യാമറ ശ്രീജേഷ് കെ.വി, ഡ്രാമ ലൈറ്റിങ്ങ് . പി.ആർ. ഒ പി.ആർ സുമേരൻ, ടൈറ്റിൽ കെൻസ് ഹാരിസ്, ഡിസൈൻ അമീർ ഫൈസൽ.


Related Stories

Latest Update

Top News

News Videos See All