local-newsആലപ്പുഴ

പെരുമ്പളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.

പി.ആർ. സുമേരൻ.
Published Oct 17, 2025|

SHARE THIS PAGE!
ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്  പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസാദം ഓഡിറ്റോറിയത്തിൽ നടന്ന സദസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ആശ അധ്യക്ഷയായി. പ്രസിഡന്റ് വി വി ആശ പ്രോഗ്രസ് റിപ്പോർട്ട് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദിനു നൽകി പ്രകാശനം ചെയ്തു. തുടർന്ന്  പ്രസിഡൻ്റ് വി വി ആശ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. 


സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ  പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി കെ പി മധുവും പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ പഞ്ചായത്ത്  സെക്രട്ടറി വിൻസ്റ്റൺ ഡിസൂസയും അവതരിപ്പിച്ചു. പെരുമ്പളം പാലത്തിലേക്കുള്ള അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കലും നിർമാണവും അതിവേഗത്തിൽ മുന്നോട്ടുപോകുന്നതായും സ്ഥലം വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരത്തുക സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സജീവ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും വികസന രേഖയിൽ പറഞ്ഞു.


പെരുമ്പളത്തിൻ്റെ ഭാവി വികസനം സംബന്ധിച്ച ചർച്ചയും സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ ചിത്രീകരിച്ച വിഡീയേ സദസ്സിൽ പ്രദർശിപ്പിച്ചു മാധ്യമപ്രവർത്തകൻ പി.ആർ. സുമേരൻ പഞ്ചായത്തിന്റെ നിർമ്മാണത്തിലാണ് വിഡീയോ തയ്യാറാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എൻ ജയകരൻ, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീമോൾ ഷാജി, സരിത സുജി, കുഞ്ഞൻ തമ്പി, ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, തൈക്കാട്ട്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എം ശോഭന കുമാരി പഞ്ചായത്തംഗംങ്ങളായ വി യു ഉമേഷ്, പി സി ജബീഷ്, ദിനീഷ് ദാസ്, മുൻസില ഫൈസൽ, സി ഡി എസ് ചെയർപേഴ്സൺ അംബിക ചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All