newsതിരുവനന്തപുരം

പ്രേംനസീർ സുഹൃത് സമിതി ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

റഹിം പനവൂർ (PH : 9946584007)
Published Nov 08, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  പ്രേംനസീർ സുഹൃത് സമിതി - കണ്ണൂർ എയ്റോ സീസ് കോളേജ് ഓഫ് 
ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്  6-ാമത് പ്രേംനസീർ ടെലിവിഷൻ പുരസ്കാരങ്ങൾ തിരുവനന്തപുരം കേസരി സ്മാരക ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ ബാലുകിരിയത്തും
സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും ചേർന്ന് പ്രഖ്യാപിച്ചു. 
കേന്ദ്ര സെൻസർ ബോർഡ് അംഗം അജയ് തുണ്ടത്തിൽ, സാഹിത്യകാരൻ സബീർ തിരുമല, സംഗീതജ്ഞൻ ഡോ.വാഴമുട്ടം ചന്ദ്രബാബു, ഫിലിം പി.ആർ.ഒ  റഹിം പനവൂർ എന്നിവർ  അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിയാണ്  പുരസ്‌കാര  ജേതാക്കളെ തെരഞ്ഞെടുത്തത്.സംവിധായകനും തിരക്കഥാകൃത്തുമായ 
വയലാർ മാധവൻകുട്ടി,  നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമാ ജി.നായർ എന്നിവർക്ക് ടെലിവിഷൻ രംഗത്തെ പ്രവർത്തന മികവ് കണക്കിലെടുത്ത് സമഗ്ര സംഭാവനയ്ക്കുളള പ്രേംനസീർ പുരസ്കാരങ്ങൾ  സമർപ്പിക്കും.


മികച്ച സീരിയൽ : വസുധ” (കൗമുദി ചാനൽ. നിർമ്മാണം: കിഷോർ കരമന).
മികച്ച സംവിധായകൻ : രാജേഷ് തലച്ചിറ - സീരിയൽ : സുരഭിയും സുഹാസിനിയും (ഫ്ളവേഴ്സ് ചാനൽ).
മികച്ച നടൻ : സാജൻ സൂര്യ. സീരിയൽ : ഗീതാഗോവിന്ദം (ഏഷ്യാനെറ്റ്).മികച്ച നടി : നീനു സീരിയൽ : കുടുംബശ്രീ ശാരദ (സി കേരളം).
മികച്ച ജനപ്രിയ നടൻ : അനീഷ് രവി (വിവിധ സീരിയലുകൾ).ക്യാരക്ടർ റോളിലെ മികച്ച നടൻ : ബാലാജി ശർമ്മ - സീരിയൽ : മൗനരാഗം (ഏഷ്യാനെറ്റ്). ക്യാരക്ടർ റോളിലെ മികച്ച നടി : ശ്രീലത നമ്പൂതിരി - സീരിയൽ : കളിവീട് (സൂര്യ ടി.വി). പ്രത്യേക ജൂറി പുരസ്കാരം.
നടൻ : നലീഫ് - സീരിയൽ : മൗനരാഗം (ഏഷ്യാനെറ്റ്). പ്രത്യേക ജൂറി പുരസ്കാരം. നടി : ദീപാ സുരേന്ദ്രൻ - സീരിയൽ : ശ്യാമാംബരം (സി കേരളം) . മികച്ച തത്സമയ സംവാദ പ്രോഗ്രാം : ടോക്കിങ്ങ് പോയിന്റ് (നിർമ്മാണം, അവതരണം : ബി. അഭിജിത് 
എ സി.വി).മികച്ച ജനകീയ പ്രോഗ്രാം : ജനകീയ കോടതി (നിർമ്മാണ നിർവഹണം : സുരേഷ് വിലങ്ങറ, സീനിയർ കോ-ഓർഡിനേറ്റർ 24 ന്യൂസ് ). മികച്ച തിരക്കഥാകൃത്ത് : പ്രവീൺ ഇറവങ്കര - സീരിയൽ : കനൽപ്പൂവ് (സൂര്യ ടി.വി). മികച്ച ക്യാമറാമാൻ - ഗസൽ സെബാസ്റ്റ്യൻ -സീരിയൽ : മാനത്തെ കൊട്ടാരം (സി കേരളം). മികച്ച എഡിറ്റർ : സുനീഷ് അനിൽ സീരിയലുകൾ : മണിമുത്ത് (മഴവിൽ മനോരമ), മാനത്തെ കൊട്ടാരം (സി കേരളം).മികച്ച ഹാസ്യ സീരിയൽ : തട്ടീം മുട്ടീം. സംവിധായിക : ശ്രുതിപിളള (മഴവിൽ മനോരമ). മികച്ച ഹാസ്യ നടൻ : സലീം ഹസൻ സീരിയൽ : മറിമായം (മഴവിൽ മനോരമ). മികച്ച ഹാസ്യനടി : രശ്മി അനിൽ (വിവിധ കോമഡി പ്രോഗ്രാമുകൾ).മികച്ച മ്യൂസിക്കൽ പ്രോഗ്രാം : സൂപ്പർ സ്റ്റാർ. ഷോ സംവിധായകൻ : സതീഷ് ബാല (അമൃത ടിവി ). മികച്ച ബാലനടൻ : ഗൗതം നന്ദ.സീരിയൽ: ചെമ്പനീർപൂവ് '(ഏഷ്യാനെറ്റ്). മികച്ച ബാലനടി : വേദാലക്ഷ്മി - സീരിയൽ : മാംഗല്യം (സി കേരളം).മികച്ച പ്രോഗ്രാം അവതാരക: നസിയ എസ്.എ (എ.സി.വി). മികച്ച പ്രൊഡക്ഷൻ കൺട്രോളർ :സഞ്ജു എസ്. സാഹിബ് -സീരിയൽ : നീയും ഞാനും(സി കേരളം). മികച്ച റീക്രിയേഷൻ വീഡിയോ ആക്ടർ :സി.എസ് സച്ചിൻ.  
ടെലിവിഷൻ മേഖലയിലെ കാരുണ്യ പ്രവർത്തന സത്ഭാവന പുരസ്കാരം  : ഷാജി തിരുമല (പ്രൊഡക്ഷൻ കൺട്രോളർ).യുവ സാഹിത്യ പ്രതിഭാ പുരസ്കാരം : വസീം ഹുസൈൻ (രചനകൾ : മിഴികളാലോ ചുണ്ടുകളാലോ, നഷ്ടജീവിതം, അപരിചിതർ, ചാരുലത). നടന ശ്രേഷ്ഠ പുരസ്കാരം  : കലാമണ്ഡലം ഡോ. വിചിത്ര പാലിക്കണ്ടി (പോണ്ടിച്ചേരി). മികച്ച കവിതാ സമാഹാര രചയിതാവ്- കെ.സനിൽകുമാർ (കവിത : ഒരു പാതിരാപ്പാട്ട്).
 ഡിസംബർ മാസം തിരുവനന്തപുര ത്ത് നടക്കുന്ന വർണ്ണാഭമായ 
ചടങ്ങിൽ  പുരസ്‌കാരങ്ങൾ  സമ്മാനിക്കും.  ജൂറി അംഗങ്ങളായ അജയ് തുണ്ടത്തിൽ, ഡോ. വാഴമുട്ടം ചന്ദ്രബാബു, റഹിം പനവൂർ,
സമിതി സംസ്ഥാന പ്രസിഡന്റ്‌ പനച്ചമൂട്  ഷാജഹാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All