newsതിരുവനന്തപുരം

പ്രേംനസീർ പുരസ്കാരങ്ങൾ

റഹിം പനവൂർ (PH : 9946584007)
Published Jun 02, 2024|

SHARE THIS PAGE!
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര 
ആറാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ  മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി, മികച്ച സമകാലിക ചിത്രമായി അനക്ക് എന്തിന്റെ കേടാ (നിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്, ബി.എം.സി. ഫിലിം പ്രൊഡക്ഷൻ, സംവിധാനം : ഷമീർ ഭരതന്നൂർ) എന്നിവ തെരഞ്ഞെടുത്തു. നടനുള്ള പ്രത്യേക ജൂറി പുരസ്കാരം  ഡോ: ഷാനവാസ് ( ചിത്രം: കൈലാസത്തിലെ അതിഥി), നവാഗത ഗായികയ്ക്കുള്ള  പുരസ്കാരം മാതംഗി അജിത്കുമാർ  (ചിത്രം : കൈലാസത്തിലെ അതിഥി) എന്നിവർക്കും  സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂൺ അവസാന വാരം  തിരുവനന്തപുരത്ത്  നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All