new-releaseതിരുവനന്തപുരം

സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന "ഇഴ" എന്ന ചിത്രം ഫെബ്രുവരി 7ന് തിയേറ്ററിൽ എത്തുന്നു.

എം കെ ഷെജിൻ
Published Feb 06, 2025|

SHARE THIS PAGE!
സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ  നിർമ്മിച്ചിരിക്കുന്ന  ഇഴ എന്ന ചിത്രം  ഫെബ്രുവരി 7ന് തിയേറ്ററിൽ എത്തുന്നു.

ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം സംവിധാനം ഒരുക്കിയിരിക്കുന്നത് നവാഗതനായ സിറാജ് റെസ തന്നെ ആണ്.

കലാഭവൻ നവാസും കലാഭവൻ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു  എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും  അഭിനയിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ.
ക്യാമറ നിർവഹണം 
ഷമീർ ജിബ്രാൻ.
എഡിറ്റിംഗ് ബിൻഷാദ്.
ബി  ജി എം ശ്യാം ലാൽ.
അസോസിയേറ്റ്  ക്യാമറ
എസ് ഉണ്ണി കൃഷ്ണൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ
ബബീർ പോക്കർ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
എൻ ആർ ക്രിയേഷൻസ്
കോ പ്രൊഡ്യൂസേഴ്സ് 
ശിഹാബ് കെ എസ്,
കിൽജി കൂളിയാട്ട്.

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും, സംഗീതം   നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.

പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ.
സൗണ്ട് മിക്സിങ്ങ്
ഫസൽ എ ബക്കർ.
സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ.
മേക്കപ്പ്
നിമ്മി സുനിൽ.
കാസ്റ്റിങ് ഡയറക്ടർ
അസിം കോട്ടൂർ.
സ്റ്റിൽസ് സുമേഷ്.
ആർട്ട്‌
ജസ്റ്റിൻ.
കോസ്റ്റ്യൂം  ഡിസൈൻ
രഹനാസ് ഡിസൈൻ.
ടൈറ്റിൽ ഡിസൈൻ
മുഹമ്മദ് സല.

ആലുവ, പെരുമ്പാവൂർ,തുരുത്ത്, തട്ടുപാറ തുടങ്ങിയ പ്രദേശങ്ങളായിരുന്നു
പ്രധാന ലൊക്കേഷനുകൾ. 

ചിത്രം ഫെബ്രുവരി 7ന്  കേരളത്തിലെ വിവിധ തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു.
പി ആർ ഒ എം കെ ഷെജിൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All