new-releaseകൊച്ചി

സൈക്കോ ക്രൈം ഡ്രാമ ശ്രേണിയിൽ 'മത്ത്' എന്ന സിനിമ ജൂൺ 21ന് തീയറ്ററിൽ എത്തുന്നു.

എം കെ ഷെജിൻ
Published Jun 10, 2024|

SHARE THIS PAGE!
സങ്കീർണമായതും നിഗൂഢത നിറഞ്ഞതുമായ  നരൻ എന്ന കഥാപാത്രത്തെ ചിത്രത്തിൽ ടിനി ടോം അവതരിപ്പിക്കുന്നു. രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ആദ്യഗാനം റിലീസായി. പ്രശസ്ത നടി   മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ഗാനം പുറത്തിറങ്ങിയത്. മത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായത് കുഞ്ചാക്കോ ബോബൻ,ആസിഫലി എന്നിവരുടെ പേജുകളിലൂടെ ആയിരുന്നു.സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിക്കുന്ന ചിത്രമാണിത്.

ടിനിടോമിനെ കൂടാതെ, സന്തോഷ് കീഴാറ്റൂർ, ഹരി ഗോവിന്ദ്സഞ്ജയ്, ഐഷ്വിക, ബാബു അന്നൂർ,അശ്വിൻ, ഫൈസൽ, യാര,സൽമാൻ, ജസ്ലിൻ, തൻവി,അപർണ,ജീവ,അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.

 സിബി ജോസഫ് ചായ ഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ മെൻഡോസ് ആന്റണി.
അജി മുത്തത്തിൽ,ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ ബക്കളം,റൈഷ് മെർലിൻ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല  സംഗീതം മണികണ്ഠൻ അയ്യപ്പ.

.പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല. പ്രോജക്ട്  ഡിസൈനർ അജി മുത്തത്തി. പ്രൊഡക്ഷൻ കോഡിനേറ്റർ പ്രശോഭ്പയ്യന്നൂർ . കല ത്യാഗു തവനൂർ. മേക്കപ്പ് അർഷാദ് വർക്കല, വസ്ത്രാലങ്കാരം  കുക്കു ജീവൻ. സ്റ്റിൽസ് ഈകുഡ്സ് രഘു. പരസ്യകല അതുൽ കോൾഡ് ബ്രിവു.ചീഫ് അസോസിയറ്റ് ഡയറക്ടർ മനോജ് കുമാർ സി എസ്. അസോസിയേറ്റ് ഡയറക്ടർ രതീഷ് കൃഷ്ണ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് രാഹുൽ,അജേ ഷ്. ഡി ഐ ലിജു പ്രഭാകർ. ഫിനാൻസ് കൺട്രോളർ ശ്രീജിത്ത് പൊങ്ങാടൻ. വി എഫ് എക്സ് ബേബി തോമസ്.ആക്ഷൻ അഷ്റഫ് ഗുരുക്കൾ.സൗണ്ട് ഡിസൈൻസ് രാജേഷ്. സൗണ്ട് മിക്സിങ് ഗണേഷ് മാരാർ . 72 ഫിലിം കമ്പനി  ജൂൺ 21ന് തിയേറ്ററുകളിലെത്തിക്കുന്നു.

പി ആർ ഒ എം കെ ഷെജിൻ

Related Stories

Latest Update

Top News

News Videos See All