short-filmsതിരുവനന്തപുരം

'പു. ക. സ' ഹൃസ്വ ചിത്രം ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ് പ്രകാശനം ചെയ്തു.

Webdesk
Published Jul 30, 2024|

SHARE THIS PAGE!
പുരോഗമന കലാസാഹിത്യസംഘത്തിന്റെ  സംസ്ഥാന സമ്മേളനം കണ്ണൂരിൽ ആഗസ്റ്റ് 6,7,8 തീയതികളിൽ നടക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട് ചന്ദ്രശ്രീ ക്രീയേഷൻസ് നിർമ്മിച്ച "പു. ക. സ" എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് പ്രൊ. ജോസഫ് മുണ്ടശേരി സാംസ്‌കാരിക പഠന കേന്ദ്രത്തിൽ തെരഞ്ഞെടുക്കപ്പെട്ട സദസിന് മുൻപാകെ നടന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും, എഴുത്തുകാരിയും, മാധ്യമ പ്രവർത്തകയുമായ ശ്രീമതി. വിധു വിൻസെന്റ് ചടങ്ങ് ഉത്ഘാടനം ചെയ്തു. ശ്രീ. അജി ചന്ദ്രശേഖറാണ് തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എഴുത്തുകാരനും, ചിത്രകാരനും, ഉന്നതിയുടെ എഡിറ്ററുമായ ശ്രീ. രാജേഷ് ചിറപ്പാട്ട് ഉൾപ്പെടെ നിരവധി വിശിഷ്ട്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു. ശ്രീ. സി. ജെ. മാത്യൂസ് ശങ്കരത്തിൽ, പ്രദീപ്, ശ്രീകാന്ത്, അജി എന്നിവരാണ് അഭിനേതാക്കൾ. ശ്രീ വിഷ്ണു സന്തോഷ്‌ ക്യാമറ, സുനിൽ മേഖ എഡിറ്റർ.

Related Stories

Latest Update

Top News

News Videos See All