newsതിരുവനന്തപുരം

രാജേഷ് വടകോട് ചിത്രം 'രഘു 32 ഇഞ്ച് ' എബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ

റഹിം പനവൂർ (PH : 9946584007)
Published Jul 31, 2024|

SHARE THIS PAGE!
രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിച്ച  രഘു 32 ഇഞ്ച് എന്ന സിനിമ എ ബിസി  ടാക്കീസ് ഒ റ്റി റ്റി  പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തി. 
കൃഷ്ണ  പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ, സുകുമാരൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ കോമഡിയിലൂടെയാണ് അവതരിപ്പിക്കുന്നത്.


മനോജ് വലംചുഴി, രഞ്ജിത ഗൗതം, തുളസീദാസ്, അജേഷ് റാന്നി. മാനസ പ്രഭു, നിതിൻ നോബിൾ, സായ് ഗിരീഷ്, സുനിൽകുമാർ, അരുണ കെ. എസ്,  ആനന്ദ്, ഹരികൃഷ്ണ, പ്രവീൺ, ജയചന്ദ്രൻ  തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ പ്രശസ്തരായവരാണ് മനോജ്‌ വലംചുഴിയും അജേഷ് റാന്നിയും. മനോജ്‌ വലംചുഴി ആണ്  നായക കഥാപാത്രമായ രഘുവാകുന്നത്. ചലച്ചിത്ര സംവിധായകൻ തുളസീദാസ് അതിഥി താരമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കാലടി ഓമന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമ്മക്കനൽ  എന്ന ചിത്രത്തിനു ശേഷം രാജേഷ് വടകോട് സംവിധാനം ചെയ്ത ചിത്രമാണിത്.


ഛായാഗ്രഹണം :അജയ് കൃഷ്ണ. ഗാനരചന : പ്രദീഷ്  അരുവിക്കര. സംഗീത സംവിധാനം : അഭിവേദ. ഗായകർ : അഫ്സൽ, അൻവർ സാദത്ത്, എം. എസ്.മോഹിത്, രോഹിത് തോമസ്, ജോൺ ബനടിക്റ്റ്.  അസോസിയേറ്റ് ഡയറക്ടർ : അഭിലാഷ്. എഡിറ്റിംഗ്: എം. സന്ദീപ്‌.  മേക്കപ്പ് : സന്ധ്യ രാജേഷ്. കലാസംവിധാനം: ഷിബു ഉണ്ണി റസൽപുരം. അസിസ്റ്റന്റ് ഡയറക്ടർ :അഭിജിത്. കളറിംഗ് : ജോഷി. പിആർഒ : റഹിം പനവൂർ. സ്റ്റിൽസ് : അജയ്‌ കൃഷ്ണൻ വേറ്റിനാട്, ആനന്ദ്.
തിരുവനന്തപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലായിരുന്നു  സിനിമയുടെ ചിത്രീകരണം.

ABC talkies "രഘു 32 ഇഞ്ച്":- https://abctalkies.com/app/movie-detail/66a203c062fa3a65b5807bf6

റഹിം പനവൂർ (പി ആർ ഒ)
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All