newsതിരുവനന്തപുരം

'റോമൻ നൈറ്റ്സ് ' ഗാന പ്രകാശനം ഒക്ടോബർ 2 ന്

റഹിം പനവൂർ (PH : 9946584007)
Published Oct 01, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  ലോക പ്രശസ്ത ചിത്രകാരൻമാരായിരുന്ന  മൈക്കലാഞ്ചലോ, ഡാവിഞ്ചി എന്നിവരുടെ ജീവിതത്തെയും കലാപ്രവർത്തനങ്ങളെയും ആസ്പദ മാക്കി ഒരുക്കിയ 'റോമൻ നൈറ്റ്സ് 'എന്ന ഗാനത്തിന്റെ പ്രകാശനം 


ഒക്ടോബർ 2 ബുധനാഴ്ച വൈകിട്ട് 4.30 ന് പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി പ്രകാശനം നിർവഹിക്കും.  സമഗ്ര ശിക്ഷാ കേരളയിലെ ആർട്ട്‌ അധ്യാപകനായ എം. നാഷിദ് ആണ്  ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ചത്.  എം. നാഷിദ്, എസ്. അഭിന എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം: സുബൈർഷാ തെന്നല. റെക്കോർഡിംഗ് :എഫ് എക്സ്  ഡിജിറ്റൽ സ്റ്റുഡിയോ കോട്ടയ്ക്കൽ. ഡ്രാ വിത്ത്‌ ഡാവിഞ്ചി എന്ന സംഘടനയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All