news➤തിരുവനന്തപുരം

സത്യൻ - ജയൻ - രവീന്ദ്രൻ സ്മൃതി ഗാന സന്ധ്യ നവംബർ 18 ന്

റഹിം പനവൂർ
Published Nov 13, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും സംഘവും സമർപ്പിക്കുന്ന സത്യൻ -ജയൻ-രവീന്ദ്രൻ സ്മൃതി ഗാനസന്ധ്യ നവംബർ 18 തിങ്കളാഴ്ച വൈകിട്ട് 6 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും. അനുസ്മരണ യോഗം ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്യും. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷനായിരിക്കും. ഫിലിം സെൻസർ ബോർഡ്‌ അംഗം അജയ് തുണ്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തും. നടൻ വഞ്ചിയൂർ പ്രവീൺകുമാർ, രഘുരാമൻ പോറ്റി(പാസ്സ് പോറ്റി) എന്നിവരെ ചടങ്ങിൽ ആദരിക്കും. റഹിം പനവൂർ, എം. കെ സെയ്നുലാബ്ദീൻ, പനച്ചമൂട് ഷാജഹാൻ, ഷംസുനിസ്സ അബ്ദീൻ, എം. എച്ച് സുലൈമാൻ, വിനയചന്ദ്രൻ നായർ, ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിക്കും. അജയ് വെള്ളരിപ്പണ, ചന്ദ്രശേഖർ, രമേശ്‌, ശങ്കർ, രാധിക നായർ, അഡ്വ. പുഷ്പ, ജ്യോത്സന, ആരോമൽ എന്നിവർ ഗാനങ്ങൾ ആലപിക്കും.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All